4 കോടിയിലധികം രൂപ ചെലവ്; കൊല്ലം മെഡിക്കല്‍ കോളേജിൽ 10 പദ്ധതികളുടെ ഉദ്ഘാടനം നാളെ

Published : Sep 01, 2025, 04:43 PM IST
Veena George

Synopsis

കൊല്ലം സർക്കാർ മെഡിക്കൽ കോളേജിൽ 4 കോടിയിലധികം രൂപയുടെ 10 പദ്ധതികളുടെ ഉദ്ഘാടനം നാളെ ആരോഗ്യമന്ത്രി വീണാ ജോർജ് നിർവഹിക്കും. ലക്ഷ്യ ലേബർ റൂം, എച്ച്.ഡി.എസ്. പേ വാർഡ്, എച്ച്.ഡി.എസ്. പേയിംഗ് ഫാര്‍മസി, വയോജന ക്ലിനിക് തുടങ്ങിയവ ഉൾപ്പെടുന്നതാണ് പദ്ധതികൾ.

കൊല്ലം: കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ 10 വിവിധ പദ്ധതികളുടെ ഉദ്ഘാടനം നാളെ രാവിലെ 11 മണിക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ലക്ഷ്യ ലേബര്‍ റൂം, എച്ച്.ഡി.എസ്. പേ വാര്‍ഡ്, എച്ച്.ഡി.എസ്. പേയിംഗ് ഫാര്‍മസി, വയോജന ക്ലിനിക് & മോഡല്‍ പാലിയേറ്റീവ് കെയര്‍ ഡിവിഷന്‍, ഫ്‌ളൂറോസ്‌കോപ്പി, ഫുള്ളി ഓട്ടോമെറ്റഡ് ക്ലിനിക്കല്‍ കെമിസ്ട്രി അനലൈസര്‍, ബോധിക അക്കാഡമിക് പാര്‍ക്ക് & പബ്ലിക് ലൈബ്രറി, സൈക്കോ സോഷ്യല്‍ റിഹാബിലിറ്റേഷന്‍, ചിറക് ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്റര്‍, ഇന്‍ഡോര്‍ ക്രിക്കറ്റ് ആസ്‌ട്രേ ടര്‍ഫ് തുടങ്ങിയ 4 കോടിയിലധികം രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനമാണ് മന്ത്രി നിര്‍വഹിക്കുന്നത്. ജി.എസ്. ജയലാല്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ എന്‍.കെ. പ്രേമചന്ദ്രന്‍ എംപി മുഖ്യാതിഥി ആയിരിക്കും.

ഗര്‍ഭിണികള്‍ക്ക് പ്രസവ സമയത്തും ശേഷവും മികച്ച ഗുണനിലവാരമുള്ള പരിചരണം ഉറപ്പ് വരുത്തുന്നതിനായാണ് 1.39 കോടി രൂപ ചിലവഴിച്ച് ഗൈനക് ബ്ലോക്കും ലക്ഷ്യ നിലവാരത്തില്‍ ഓപ്പറേഷന്‍ തീയറ്ററും അനുബന്ധ സംവിധാനങ്ങളും സജ്ജമാക്കിയത്. 40 ലക്ഷം രൂപ ചിലവഴിച്ചാണ് എച്ച്.ഡി.എസ്. പേ വാര്‍ഡുകള്‍ സജ്ജമാക്കിയത്. 23 റൂമുകള്‍ ആണ് സജ്ജമാക്കുന്നത്. അതില്‍ 5 എ.സി. റൂമുകളും ഉള്‍പ്പെടും. 45 ലക്ഷം രൂപ ചിലവഴിച്ച് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എച്ച്.ഡി.എസ് പേയിങ് ഫാര്‍മസി സജ്ജമാക്കി. ഏറ്റവും വില കുറവില്‍ ഗുണമേന്മയുള്ള മരുന്നുകള്‍ ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം.

40 ലക്ഷം രൂപ ചിലവില്‍ ഡയ്‌നോഗസ്റ്റിക് ബ്ലോക്കില്‍ ജെറിയാട്രിക് ഒ.പി ഉള്‍പ്പെട്ട വയോജന ക്ലിനിക്ക് സജ്ജമാക്കി. നിലവില്‍ മെമ്മറി ക്ലിനിക്കും മോഡല്‍ പാലിയേറ്റിവ് കെയര്‍ ക്ലിനിക്കും, ലിവിങ് വില്‍ ഇന്‍ഫര്‍മേഷന്‍ ക്ലിനിക്കും പ്രവര്‍ത്തിച്ചു വരുന്നു. 74 ലക്ഷം രൂപ ചിലവഴിച്ച് ഡിജിറ്റല്‍ ഫ്‌ളൂറോ സ്‌കോപ്പി മെഷീന്‍ സ്ഥാപിച്ചു. ശരീരത്തിന്റെ അകത്തെ ചലനങ്ങള്‍ ലൈവ് എക്‌സ്‌റേ വിഡിയോ രൂപമാണ് ഫ്‌ളൂറോ സ്‌കോപ്പി.

പഴയ അനലോഗ് സിസ്റ്റത്തിന് പകരം ഡിജിറ്റല്‍ ഡിറ്റക്ടറുകളും, കമ്പ്യൂട്ടറുകളും ഉപയോഗിച്ച് ഗുണമേന്മയും സൂഷ്മതയും മെച്ചപ്പെടുത്തുകയാണ് ഫ്‌ളൂറോ സ്‌കോപ്പി സാധ്യമാക്കുന്നത്. ഇത് രോഗ നിര്‍ണയത്തിന് ഏറെ പ്രയോജന പ്രദമാണ്. 40 ലക്ഷം ചിലവഴിച്ചുള്ള ഫുള്ളി ഓട്ടോമെറ്റഡ് ക്ലിനിക്കല്‍ കെമിസ്ട്രി അനലൈസര്‍, 10 ലക്ഷം ചിലവഴിച്ചുള്ള ബോധിക അക്കാഡമിക് പാര്‍ക്ക് & പബ്ലിക് ലൈബ്രറി, 5 ലക്ഷം ചിലവഴിച്ചുള്ള സൈക്കോ സോഷ്യല്‍ റിഹാബിലിറ്റേഷന്‍, 4 ലക്ഷം ചിലവഴിച്ചുള്ള ഇന്‍ഡോര്‍ ക്രിക്കറ്റ് ആസ്‌ട്രേ ടര്‍ഫ്, ചിറക് ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്റര്‍ എന്നിവയുടെ ഉദ്ഘാടനവും നടക്കും.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്