പാലക്കാട്ട് ഉണക്കാനിട്ട തുണിയെടുക്കുന്നതിനിടെ അയ കയറിൽ കുടുങ്ങി 10 വയസുകാരന് ദാരുണാന്ത്യം

Published : Feb 25, 2023, 11:21 PM ISTUpdated : Feb 25, 2023, 11:24 PM IST
പാലക്കാട്ട് ഉണക്കാനിട്ട തുണിയെടുക്കുന്നതിനിടെ അയ കയറിൽ കുടുങ്ങി 10 വയസുകാരന് ദാരുണാന്ത്യം

Synopsis

വീടിനുമുകളിൽ ഉണങ്ങാനിട്ട തുണി എടുക്കാൻ പോയ 10 വയസുകാരൻ അയ കയറിൽ കുടുങ്ങി മരിച്ചു

പാലക്കാട്: വീടിനുമുകളിൽ ഉണങ്ങാനിട്ട തുണി എടുക്കാൻ പോയ 10 വയസുകാരൻ അയ കയറിൽ കുടുങ്ങി മരിച്ചു. തച്ചമ്പാറ കോലാനി വീട്ടിൽ ഷമീറിൻറെ മകൻ ആലിഫ് (10) ആണ് മരിച്ചത്. തച്ചമ്പാറ സെൻറ് ഡൊമനിക് യു പി സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ്. ശനിയാഴ്ച  രാത്രി ഏഴ് മണിക്കാണ് സംഭവം. വീടിനുമുകളിൽ ഉണക്കാനിട്ട തുണിയെടുക്കാനായി പോയതായിരുന്നു. ഏറെ സമയം കഴിഞ്ഞിട്ടും കാണാതായതോടെ അന്വേഷിച്ചു പോയ അമ്മയാണ് ആലിഫ് കഴുത്തിൽ കയറും തോർത്തുമുണ്ടും കുടുങ്ങി നിക്കുന്ന നിലയിൽ കാണപ്പെട്ടത് എന്നായിരുന്നു വിവരം. ഉടൻ അടുത്തുള്ളവരുടെ സഹായത്തോടെ തച്ചമ്പാറ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Read more:  പെൺകുട്ടികളുടെ പാവാടയുടെ നീളം പുരുഷ അധ്യാപകർ പരിശോധിച്ചു, പാവാട ധരിച്ചെത്തി പ്രതിഷേധിച്ച് ആൺകുട്ടികൾ

PREV
Read more Articles on
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
തൃശൂർ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥി മരിച്ച നിലയിൽ, മൃതദേഹം കണ്ടെത്തിയത് ഹോസ്റ്റൽ മുറിയിൽ