ട്രെയിനിൽ നിന്നു വീണു പതിനൊന്നുവയസുകാരന്‍ മരിച്ചു

Published : Oct 12, 2021, 12:41 PM IST
ട്രെയിനിൽ നിന്നു വീണു പതിനൊന്നുവയസുകാരന്‍ മരിച്ചു

Synopsis

ചങ്ങല വലിച്ച് ട്രെയിൻ നിർത്തി കോട്ടയം ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.  

കോട്ടയം: മൂലേടത്തു ട്രെയിനിൽ (Train) നിന്നു വീണു പതിനൊന്നുവയസുകാരന്‍ മരിച്ചു. മലപ്പുറം (Malapuram) മമ്പാട് സ്വദേശി സിദ്ദിഖിന്റെ മകൻ മുഹമ്മദ് ഇഷാൻ ആണ് മരിച്ചതു. രാത്രി ശുചി മുറിയിലേക്ക് പോകുന്നതിനിടെ ട്രെയിൻ കുലുങ്ങിയപ്പോൾ വാതിലിലൂടെ പുറത്തേക്കു വീഴുകയായിരുന്നു എന്നു ബന്ധുക്കൾ പറഞ്ഞു. രാത്രി 11.45 നു മൂലേടം ഭാഗത്തായിരുന്നു അപകടം. 

ഉടൻ വേഗം ചങ്ങല വലിച്ച് ട്രെയിൻ നിർത്തി കോട്ടയം ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.  തിരുവനന്തപുരത്ത് ഒരു ചടങ്ങില്‍ പങ്കെടുത്ത ശേഷം കൊച്ചുവേളി–നിലമ്പൂർ റോഡ് രാജ്യറാണി എക്സ്പ്രസിൽ കുടുംബത്തോടൊപ്പം യാത്ര ചെയ്യുകയായിരുന്നു കുട്ടിയും കുടുംബവും. പോസ്റ്റ് മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കൊച്ചിയിൽ വാഹനാപകടം: കുമ്പളം ടോൾ പ്ലാസയ്ക്ക് സമീപം നിർത്തിയിട്ട ലോറിയിൽ കാറിടിച്ചു, നാല് പേർക്ക് പരിക്ക്
ശ്രദ്ധയില്ലാതെ കാറിന്റെ ഡോ‍ർ തുറന്നു, ഡോറിൽ തട്ടി റോഡിലേക്ക് വീണ സ്കൂട്ടർ യാത്രക്കാരൻ ബസ് കയറി മരിച്ചു; അപകടം കോഴഞ്ചേരിയിൽ