കടയിൽ ലെയ്സ് വാങ്ങാൻ വന്ന 11കാരന് പീഡനം; അയൽവാസിയായ ഭിന്നശേഷിക്കാരന് 5 വര്‍ഷം കഠിനതടവും പിഴയും ശിക്ഷ

Published : Oct 01, 2024, 06:12 PM IST
കടയിൽ ലെയ്സ് വാങ്ങാൻ വന്ന 11കാരന് പീഡനം; അയൽവാസിയായ ഭിന്നശേഷിക്കാരന് 5 വര്‍ഷം കഠിനതടവും പിഴയും ശിക്ഷ

Synopsis

11 വയസായ ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 46കാരന് അഞ്ചുവർഷം കഠിനതടവും 10,000 രൂപ പിഴയും ശിക്ഷ.

തിരുവനന്തപുരം: 11 വയസായ ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 46കാരന് അഞ്ചുവർഷം കഠിനതടവും 10,000 രൂപ പിഴയും ശിക്ഷ. കാലടി താമരം സ്വദേശിക ഷിബുവിനാണ് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ആർ രേഖ ശിക്ഷ വിധിച്ചത്. പിഴത്തുക കുട്ടിക്ക് നൽകണമെന്നും അടച്ചില്ലെങ്കിൽ രണ്ടുമാസം കൂടുതൽ തടവ് അനുഭവിക്കണം എന്ന് കോടതി വിധിയിൽ വ്യക്തമാക്കി.

2022 നവംബർ 19 ന് രാവിലെ 11.30 മണിക്ക് കുട്ടി അനിയന് വേണ്ടി ലെയ്സ് വാങ്ങാൻ കടയിൽ പോയപ്പോഴായിരുന്നു കേസിന് ആസ്പദമായ സംഭവം. അയൽവാസിയായ പ്രതി കടയിൽ സിഗരറ്റ് വാങ്ങാൻ വന്നതായിരുന്നു. ഈ സമയം കുട്ടിയുടെ രണ്ട് കയ്യും ബലമായി പിന്നിൽ നിന്ന് പിടിച്ചുവെച്ച് കുട്ടിയുടെ സ്വകാര്യഭാഗത്ത് ബലമായി പിടിക്കുകയായിരുന്നു. 

പ്രതിയുടെ ഇടത് കൈക്ക് വൈകല്യമുണ്ട്. വൈകല്യമുള്ള കൈകൊണ്ട് കുട്ടിയുടെ കൈകൾ പിന്നിലേക്ക് പിടിച്ചുവച്ച് അടുത്ത കൈകൊണ്ടാണ് കുട്ടിയെ ഉപദ്രവിച്ചത്. വേദനിച്ച കുട്ടി ഉറക്കെ കരഞ്ഞുകൊണ്ട് സ്ഥലത്തുനിന്നും വീട്ടിലേക്ക് ഓടി. വൈകുന്നേരമായിട്ടും വേദന മാറിയില്ല. ഇതോടെയാണ് കുട്ടി അമ്മയോട് നടന്ന സംഭവം പറഞ്ഞത്. രാത്രി തന്നെ വീട്ടുകാർ ഫോർട്ട്‌ പൊലീസിൽ പരാതി നൽകുകയായിരുന്നു.
 
പ്രോസിക്യൂഷൻ വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർഎസ്  വിജയ് മോഹൻ, അഡ്വ. അതിയന്നൂർ അർ. വൈ. അഖിലേഷ് ഹാജരായി.  പ്രോസിക്യൂഷൻ 14 സാക്ഷികളെ വിസ്തരിക്കുകയും 17 രേഖകളും ഹാജരാക്കി. ഫോർട്ട് അസിസ്റ്റൻറ് കമ്മീഷണർ എസ്. ഷാജി , എസ്ഐ സജിനി റ്റി എന്നിവർ ആണ് കേസ് അന്വേഷിച്ചത്.

വിദ്യാർത്ഥിയെ കളിസ്ഥലത്ത് നിന്ന് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; 62കാരന് 37 വര്‍ഷം തടവും 85,000 രൂപ പിഴയും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

കുറ്റിക്കാട്ടിൽ 3 പേർ, പൊലീസിനെ കണ്ടപ്പോൾ തിടുക്കത്തിൽ പോകാൻ ശ്രമം, പരിശോധിച്ചപ്പോൾ കണ്ടെത്തിയത് എംഡിഎംഎ വിൽപ്പന
കൊച്ചിയിൽ ലോറി നന്നാക്കുന്നതിനിടെ ദാരുണ അപകടം; നിർത്തിയിട്ട ലോറി ഉരുണ്ടുവന്ന് ഇടിച്ച് യുവാവ് മരിച്ചു