
കോഴിക്കോട്: കോൺക്രീറ്റ് മിക്സർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയിലെ മുക്കതിന് അടുത്ത് കറുത്ത പറമ്പിലാണ് കോൺക്രീറ്റ് മിക്സർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം ഉണ്ടായത്. ഇന്ന് ഉച്ചയ്ക്ക് 2.30 മണിയോടെയാണ് അപകടം നടന്നത്. ഡ്രൈവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
അതേസമയം, എടവണ്ണയില്‍ ഗുഡ്‌സ് ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞും അപകടമുണ്ടായി. കൊയിലാണ്ടി സംസ്ഥാന പാതയിലെ മുക്കത്തിന് അടുത്ത് നെല്ലിക്കാ പറമ്പ് അങ്ങാടിയിലാണ് അപകടം ഉണ്ടായത്. അപകടത്തിൽ ആർക്കും പരിക്കില്ല.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam