പേരയ്ക്ക മോഷ്ടിച്ചെന്നാരോപണം, മലപ്പുറത്ത് 12കാരനെ ബൈക്കിടിച്ച് വീഴ്ത്തി ചവിട്ടി, ​ഗുരുതര പരിക്ക്

Published : Jan 16, 2023, 02:47 PM ISTUpdated : Jan 16, 2023, 02:51 PM IST
പേരയ്ക്ക മോഷ്ടിച്ചെന്നാരോപണം, മലപ്പുറത്ത് 12കാരനെ ബൈക്കിടിച്ച് വീഴ്ത്തി ചവിട്ടി, ​ഗുരുതര പരിക്ക്

Synopsis

കാലിന്റെ എല്ല് പൊട്ടിയ കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ് ഇപ്പോൾ.

മലപ്പുറം : മലപ്പുറത്ത് 12 വയസ്സുകാരന് ക്രൂരമർദനം. കളിക്കാനെത്തിയ കുട്ടികൾ പറമ്പിൽ നിന്ന് പേരക്ക മോഷ്ടിച്ചെന്നാരോപിച്ചാണ് മർദനം. സ്ഥലമുടമ ബൈക്ക് കൊണ്ട് ഇടിച്ചു വീഴ്ത്തിയെന്നും ചവിട്ടിയെന്നും മർദനമേറ്റ കുട്ടി പറഞ്ഞു. കാലിന്റെ എല്ല് പൊട്ടിയ കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ് ഇപ്പോൾ. പെരിന്തൽമണ്ണ ആലിപ്പറമ്പ് പഞ്ചായത്ത് വാഴയങ്ങടയിലാണ്  സംഭവം. ഇന്നലെ വൈകീട്ടാണ് സ്ഥലമുടമ കുട്ടിയെ മർദ്ദിച്ചത്. സംഭവത്തിൽ ബന്ധുക്കൾ പെരിന്തൽമണ്ണ പൊലീസിൽ പരാതി നൽകുകയായിരുന്നു.

PREV
Read more Articles on
click me!

Recommended Stories

കണ്ടാല്‍ ബിഗ് ബസിലെ സാധാരണ യാത്രക്കാരന്‍; പക്ഷേ ബാഗ് പരിശോധിക്കാന്‍ പൊലീസെത്തി, വില്‍പ്പനക്കായി കടത്തിയത് 29 ഗ്രാമിലധികം എംഡിഎംഎ
ഇരിക്കുന്നത് കസേരയിൽ, കൈയ്യില്‍ റിമോട്ട്, ടി വി ഓണ്‍; നരിക്കുനിയിൽ മധ്യവയസ്‌കയുടെ മൃതദേഹം വീട്ടിനുള്ളില്‍ കണ്ടെത്തി