അച്ഛനോടൊപ്പം ബൈക്കിൽ യാത്ര ചെയ്ത 12കാരൻ അപകടത്തിൽ തെറിച്ചുവീണു, സ്വകാര്യ ബസ്സിനടിയിൽപ്പെട്ട് ദാരുണാന്ത്യം

Published : Oct 20, 2025, 10:04 PM IST
Accident death

Synopsis

സ്വകാര്യ ബസ്സിടിച്ച് ബൈക്കിൽ നിന്ന് തെറിച്ചുവീണ 12 വയസ്സുകാരൻ മരിച്ചു. അച്ഛനോടൊപ്പം യാത്ര ചെയ്യുകയായിരുന്ന വയലാർ സ്വദേശി ശബരീശൻ അയ്യൻ ആണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ കുട്ടിയുടെ അച്ഛനും സഹോദരനും ആശുപത്രിയിൽ ചികിത്സയിലാണ്.

ആലപ്പുഴ: അച്ഛനോടൊപ്പം ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന 12 വയസ്സുകാരൻ ബൈക്കിൽ നിന്ന് തെറിച്ചു വീണ് സ്വകാര്യ ബസ്സിനടിയിൽപ്പെട്ട് ദാരുണാന്ത്യം. തുറവൂരിൽ ദേശീയപാതയിലാണ് അപകടം നടന്നത്. വയലാർ കൊല്ലപ്പള്ളി പള്ളിപ്പാട്ട് നിഷാദിന്റെ മകൻ ശബരീശൻ അയ്യൻ (12) ആണ് മരിച്ചത്. ദേശീയപാതയിൽ പത്മാക്ഷി കവലയ്ക്ക് സമീപം ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു അപകടം.

നിഷാദും മകൻ ശബരീശനും സഹോദരനും ഒരുമിച്ച് ബൈക്കിൽ തുറവൂരിലേക്ക് പോകുകയായിരുന്നു. ഇതിനിടെ ഒരു സ്വകാര്യ ബസ് ബൈക്കിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് നിയന്ത്രണം വിടുകയും പിന്നിലിരുന്ന ശബരീശൻ അയ്യൻ തെറിച്ചു വീഴുകയുമായിരുന്നു. തെറിച്ചു വീണ കുട്ടി അതേ ബസ്സിൻ്റെ പിൻചക്രങ്ങൾക്കടിയിൽപ്പെടുകയും തൽക്ഷണം മരിക്കുകയും ചെയ്തു. പരിക്കേറ്റ നിഷാദും ശബരീശൻ്റെ സഹോദരനും തുറവൂർ ഗവ. ആശുപത്രിയിൽ ചികിത്സയിലാണ്. 

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ
കോടതിക്ക് മുന്നിൽ പാ‌‍ർക്ക് ചെയ്തത് KL 06 F 5915 ആക്ടീവ വണ്ടി, 3 പേരിറങ്ങി വന്നത് ഓട്ടോയിൽ; വാഹനങ്ങൾ കടത്തി ആക്രി വിലയ്ക്ക് വിൽപന, 3 പേ‍ർ പിടിയിൽ