
മലപ്പുറം: തേങ്ങ പൊളിക്കുന്ന യന്ത്രത്തിലേക്ക് തേങ്ങ തള്ളി നീക്കുന്നതിനിടെ കൈ കുടുങ്ങിയ വിദ്യാർഥിയെ സാഹസികമായി രക്ഷപ്പെടുത്തി. കാവനൂർ ഫ്‌ലോർ മില്ലിൽ തേങ്ങ പൊളിക്കുന്ന യന്ത്രത്തിൽ കൈ കുടുങ്ങിയ കുട്ടിയെ അഗ്‌നിരക്ഷാ സേനയാണ് സാഹസികമായി രക്ഷപ്പെടുത്തിയത്. തളങ്ങോടൻ അഹമ്മദ്കുട്ടിയുടെ മകൻ അബ്ദുൽ നാഫിഹിന്റെ (12) കൈ ആണ് യന്ത്രത്തിൽ കുടുങ്ങിയത്.
അവശനിലയിലായ കുട്ടിയെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 11.45ന് തക്വാബാദിലെ മില്ലിലാണ് സംഭവം. യന്ത്രത്തിലേക്ക് തേങ്ങ തള്ളി നീക്കുന്നതിനിടെ കൈ കുടുങ്ങുകയായിരുന്നു. കൈ ഉള്ളിൽ അകപ്പെട്ടതോടെ നിലത്തുനിന്നു പൊങ്ങിനിന്ന കുട്ടിയെ മെഷീൻ ഓഫ് ചെയ്ത് അടുത്തുണ്ടായിരുന്നവർ താങ്ങി നിർത്തി.
അഗ്‌നിരക്ഷാസേനയെത്തി കട്ടർ ഉപയോഗിച്ചു യന്ത്രത്തിന്റെ ഭാഗം അടർത്തി മാറ്റി കൈ പുറത്തെടുക്കുകയായിരുന്നു. അഗ്‌നിരക്ഷാ ഓഫിസർ പ്രദീപ് പാമ്പലത്തിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ് ഓഫിസർമാരായ അബ്ദുൽ കരീം, സൈനുൽ ആബിദ്, പി.പി.അബ്ദുസമീം, കെ.പി. അരുൺലാൽ, ടി.അഖിൽ, പി.സുരേഷ്, ജോജി ജേക്കബ്, പി.കെ.ജംഷീർ, ദിലീപ്കുമാർ എന്നിവർ നേതൃത്വം നൽകി.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam