Asianet News MalayalamAsianet News Malayalam

പേടിച്ച് പുറത്തിറങ്ങാനാവില്ല! കാട്ടുപന്നിക്കൂട്ടം ഒന്നാകെ ബൈക്കിന് കുറുകെ ചാടി; വീഴ്ചയിൽ യുവാവിന് പരിക്ക്

അതേസമയം, കൊല്ലം ജില്ലയിലെ ചടയമംഗലം പോരേടം മേഖലകളിൽ പട്ടാപ്പകലും പന്നിശല്യം രൂക്ഷമായതിന്‍റെ വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്. കച്ചവട സ്ഥാപനങ്ങളിലടക്കം കൂട്ടത്തോടെയാണ് കാട്ടു പന്നികൾ എത്തുന്നത്.

wild pig attack man who ride bike injured btb
Author
First Published Feb 26, 2024, 12:58 PM IST | Last Updated Feb 26, 2024, 12:58 PM IST

മലപ്പുറം: കാട്ടുപന്നിക്കൂട്ടം ബൈക്കിന് കുറുകെ ചാടിയതോടെ ഇരുചക്ര വാഹനം നിയന്ത്രണം വിട്ട് ഇടിച്ച് യുവാവിന് പരിക്ക്. മലപ്പുറം മമ്പാട് സ്വദേശി ഷഹബാസിന് സാരമായി പരിക്കേറ്റു. മമ്പാട് ഓടായിക്കലിൽ ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്. അതേസമയം, കൊല്ലം ജില്ലയിലെ ചടയമംഗലം പോരേടം മേഖലകളിൽ പട്ടാപ്പകലും പന്നിശല്യം രൂക്ഷമായതിന്‍റെ വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്. കച്ചവട സ്ഥാപനങ്ങളിലടക്കം കൂട്ടത്തോടെയാണ് കാട്ടു പന്നികൾ എത്തുന്നത്.

ഇന്നലെ ചടയമംഗലത്തെ കടയിലെത്തിയ കാട്ടുപന്നിക്കൂട്ടത്തിന്‍റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. പട്ടാപ്പകലാണ് കൂട്ടത്തോടെ കാട്ടുപന്നികൾ ചടയമംഗലത്തെ കടയിലെത്തിയത്. ജീവനക്കാ‌ർ ഭയത്തോടെ ഓടിയോളിക്കുകയായിരുന്നു. എന്നാൽ കടയ്ക്ക് പുറത്തുണ്ടായിരുന്ന നാട്ടുകാർ ഓടിയെത്തി കാട്ടുപന്നികളെ തുരത്തി.

കൂട്ടത്തിലൊരാൾ കാട്ടുപന്നിയെ ചവിട്ടുന്നതും ദൃശ്യങ്ങളിൽ കാണാം. കാട്ടുപന്നികൾ പുറത്തേക്കോടിയതോടെയാണ് ജീവനക്കാർക്ക് ആശ്വാസമായത്. കാട്ടുപന്നിയാക്രമണം രൂക്ഷമായിട്ടും പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർക്ക് പരാതിയുണ്ട്.

'ലോകത്തെ ഏറ്റവും വലിയ ജനാധിപത്യത്തിന് പേനയെ ഭയമാണോ?' 'ദില്ലിയിൽ നിന്ന് വന്ന നിർദേശ'ത്തിനെതിരെ നിതാഷ കൗൾ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios