
കൊച്ചി: എറണാകുളം കോതമംഗലത്തിനടുത്ത് വാരപ്പെട്ടിയിൽ നിന്ന് കാണാതായ 12 വയസുകാരിക്കായി തിരച്ചിൽ പുരോഗമിക്കുന്നു. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് പെൺകുട്ടി വീട്ടിൽ നിന്ന് പോയത്. പെൺകുട്ടി റോഡരികിലൂടെ ഒറ്റയ്ക്ക് ബാഗും തൂക്കി നടന്നു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. വീട്ടിൽ ഒന്നാം ക്ലാസിൽ പഠിക്കുന്ന അനുജനെ തനിച്ചാക്കി ഇപ്പോൾ വരാമെന്ന് പറഞ്ഞാണ് പെൺകുട്ടി ബാഗുമായി പോയതെന്നാണ് വിവരം.
Read More: ആശ്വാസം, ആശങ്കയൊഴിഞ്ഞു: കോതമംഗലത്ത് നിന്ന് കാണാതായ 12 വയസുകാരിയെ കണ്ടെത്തി
വീട്ടിൽ നിന്ന് പോകുമ്പോൾ കുട്ടിയുടെ പക്കൽ കുടുക്ക പൊട്ടിച്ച പണമുണ്ടായിരുന്നുവെന്ന് വിവരമുണ്ട്. വീടിനടുത്തുള്ള സ്കൂളിലെ വാര്‍ഷികാഘോഷം കാണാൻ പോകുന്നുവെന്ന് പറഞ്ഞാണ് കുട്ടി വീട്ടില്‍ നിന്ന് പോയതെന്നും വിവരമുണ്ട്. പരീക്ഷയ്ക്ക് മാര്‍ക്ക് കുറഞ്ഞതിന് കഴിഞ്ഞ ദിവസം അളകനന്ദയെ വീട്ടുകാര്‍ ശകാരിച്ചിരുന്നുവെന്നും വിവരം ലഭിച്ചു.
കുട്ടി തിരികെ വരാതായതോടെയാണ് ബന്ധുക്കൾ പൊലീസിനെ അറിയിച്ചത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി കോതമംഗലം പൊലീസ് അറിയിച്ചു. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ താഴെ കൊടുത്തിരിക്കുന്ന നമ്പറിലോ ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു.
വിവരം ലഭിക്കുന്നവര്‍ അറിയിക്കുക
കോതമംഗലം പോലീസ്
ഫോൺ: 0485 2862328, 9497987125