ഗോപുരം മറച്ച് പരസ്യ ബോർഡ്; വകുപ്പും പഞ്ചായത്തും അറിഞ്ഞില്ല, പ്രതിഷേധവുമായി ക്ഷേത്ര ഉപദേശകസമിതി

Published : Jan 06, 2024, 07:34 PM IST
ഗോപുരം മറച്ച് പരസ്യ ബോർഡ്; വകുപ്പും പഞ്ചായത്തും അറിഞ്ഞില്ല, പ്രതിഷേധവുമായി ക്ഷേത്ര ഉപദേശകസമിതി

Synopsis

പരുമലക്കടവിലെ ട്രാഫിക് സിഗ്നൽ ലൈറ്റ് തൂണുകളിൽ സ്വകാര്യ ആശുപത്രിയുടെ പരസ്യ ബോർഡുകൾ സ്ഥാപിച്ച് കഴിഞ്ഞു. തൃക്കുരട്ടി ജംഗ്ഷനിൽ പരസ്യ ബോർഡ് സ്ഥാപിക്കുന്നതിന്‍റെ പ്രാരംഭ നടപടികൾ ആരംഭിച്ചതോടെയാണ് പ്രതിഷേധം ഉയർന്നത്.

മാന്നാർ: തൃക്കുരട്ടി മഹാദേവ ക്ഷേത്രത്തിന്‍റെ പടിഞ്ഞാറെ നടയിൽ സ്ഥാപിച്ചിട്ടുള്ള ട്രാഫിക് സിഗ്നൽ ലൈറ്റ് തൂണുകളിൽ പരസ്യ ബോർഡ് സ്ഥാപിക്കുന്നതിനെതിരെ പരാതി. പരസ്യ ബോർഡ് സ്ഥാപിക്കുന്നതിലൂടെ ക്ഷേത്ര ഗോപുരത്തിന്‍റെ കാഴ്ച മറയുമെന്നതിനാൽ പ്രതിഷേധം ശക്തമാകുന്നുണ്ട്. പരുമലക്കടവിലെ ട്രാഫിക് സിഗ്നൽ ലൈറ്റ് തൂണുകളിൽ സ്വകാര്യ ആശുപത്രിയുടെ പരസ്യ ബോർഡുകൾ സ്ഥാപിച്ച് കഴിഞ്ഞു. തൃക്കുരട്ടി ജംഗ്ഷനിൽ പരസ്യ ബോർഡ് സ്ഥാപിക്കുന്നതിന്‍റെ പ്രാരംഭ നടപടികൾ ആരംഭിച്ചതോടെയാണ് പ്രതിഷേധം ഉയർന്നത്.

പരസ്യ ബോർഡ് സ്ഥാപിക്കുവാനുള്ള നീക്കം പ്രതിഷേധാർഹമാണെന്നും ഈ പരസ്യ ബോർഡ് സ്ഥാപിക്കുന്നതിലൂടെ ക്ഷേത്ര ഗോപുരത്തിന്റെ കാഴ്ച മറയ്ക്കുന്നതാണെന്നും നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് തൃക്കുരട്ടി ക്ഷേത്ര ഉപദേശകസമിതി മാന്നാർ ഗ്രാമ പഞ്ചായത്ത്, പൊതുമരാമത്ത് വകുപ്പ് എഞ്ചിനീയർ, മന്ത്രിമാരായ മുഹമ്മദ് റിയാസ്, സജി ചെറിയാൻ എന്നിവർക്ക് പരാതികൾ നൽകിയിട്ടുണ്ടെന്ന് ഉപദേശകസമിതി പ്രസിഡന്‍റ് കലാധരൻ കൈലാസം പറഞ്ഞു.

അതേസമയം, മാന്നാറിലെ ട്രാഫിക് സിഗ്നൽ ലൈറ്റ് തൂണുകളിൽ പരസ്യ ബോർഡ് സ്ഥാപിക്കുന്നതിനുള്ള അനുവാദം ആർക്കും നൽകിയിട്ടില്ലെന്നും അതിനായി ആരും സമീപിച്ചിട്ടില്ലെന്നും പൊതുമരാമത്ത് മാന്നാർ റോഡ് സെക്ഷൻ അസിസ്റ്റന്‍റ് എൻജിനീയർ ബിജുനാ എലിസബത്ത് മാമ്മനും പരസ്യ ബോർഡുകൾ സ്ഥാപിച്ചത് പഞ്ചായത്ത് അറിഞ്ഞിട്ടില്ലെന്നും അനുമതി കൂടാതെ സ്ഥാപിച്ചവർക്കെതിരെ നടപടികൾ കൈക്കൊള്ളുമെന്നും മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്  ടി വി രത്നകുമാരി പറഞ്ഞു.

ലോകം ശ്രദ്ധിക്കുന്ന തീരുമാനവുമായി കെഎസ്ആർടിസി, നാളെ പരസ്യം നൽകും; സ്വിഫ്റ്റിൽ ട്രാൻസ് വിഭാഗക്കാരെ നിയമിക്കും

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

പിറന്നാൾ ആഘോഷത്തിന് ബന്ധുവീട്ടിലെത്തി; ചക്ക പറിക്കുന്നതിനിടെ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം
രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പരിശോധന; കോഴിക്കോട് നഗരത്തിലെ ആളൊഴിഞ്ഞ പറമ്പില്‍ കണ്ടെത്തിയത് 17 കഞ്ചാവ് ചെടികള്‍