അമ്മക്കൊപ്പം തോട്ടത്തിലൂടെ പോകുമ്പോൾ പുലി ആക്രമിച്ചു; മൂന്നു വയസുകാരിയ്ക്ക് ദാരുണാന്ത്യം

Published : Jan 06, 2024, 07:10 PM ISTUpdated : Jan 07, 2024, 03:11 PM IST
 അമ്മക്കൊപ്പം തോട്ടത്തിലൂടെ പോകുമ്പോൾ പുലി ആക്രമിച്ചു; മൂന്നു വയസുകാരിയ്ക്ക് ദാരുണാന്ത്യം

Synopsis

നീലഗിരിയിലാണ് സംഭവം. പുലിയുടെ ആക്രമണത്തിന് കുട്ടി ഇരയാവുകയായിരുന്നു. ഗൂഡല്ലൂർ തൊണ്ടിയാളത്തിലാണ് സംഭവം.  

ഗൂഡല്ലൂർ: നീലഗിരിയിൽ പുലിയുടെ ആക്രമണത്തിൽ 3 വയസ്സുകാരിയ്ക്ക് ദാരുണാന്ത്യം. പന്തല്ലൂർ തൊണ്ടിയാളം സ്വദേശി നാൻസിയാണ് കൊല്ലപ്പെട്ടത്. ഗൂഡല്ലൂർ തൊണ്ടിയാളത്തിലാണ് സംഭവം. തോട്ടത്തിലൂടെ അമ്മയോടൊപ്പം പോകുമ്പോഴായിരുന്നു കുട്ടിയെ പുലി ആക്രമിച്ചത്. പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റ കുട്ടിയെ നാട്ടുകാരും ഫോറസ്റ്റ് ഉദ്യോഗസ്ഥരും കൂടി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയുടെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 

സംസ്ഥാനത്തെ എല്ലാ പശുക്കൾക്കും സമഗ്ര ഇൻഷൂറൻസ്; നഷ്ടപ്പെട്ടാൽ അതേ വിലയുള്ള പശുവിനെ വീണ്ടെടുക്കാമെന്ന് മന്ത്രി

https://www.youtube.com/watch?v=Ko18SgceYX8

PREV
click me!

Recommended Stories

'അടുത്ത തെരഞ്ഞെടുപ്പ് വരെ അവിടെ കിടക്കില്ല ഈ ചുവരെഴുത്തുകൾ', മാതൃകയായി ഈ സ്ഥാനാർത്ഥികൾ
സുഹൃത്തുക്കള്‍ക്കൊപ്പം പെരിയാറിൽ കുളിക്കുന്നതിനിടെ ബാങ്ക് ഉദ്യോഗസ്ഥൻ മുങ്ങി മരിച്ചു