കൊല്ലത്ത് 12 കാരിയെ വീട്ടിൽക്കയറി പീഡിപ്പിച്ചു; പ്രതിക്ക് 54 വർഷം കഠിനതടവും 3,90,000 രൂപ പിഴയും

Published : Feb 23, 2024, 05:42 PM ISTUpdated : Feb 23, 2024, 06:32 PM IST
കൊല്ലത്ത് 12 കാരിയെ വീട്ടിൽക്കയറി പീഡിപ്പിച്ചു; പ്രതിക്ക് 54 വർഷം കഠിനതടവും 3,90,000 രൂപ പിഴയും

Synopsis

 ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകളും പോക്സോ വകുപ്പും പ്രകാരമാണ്  ശിക്ഷ വിധിച്ചിരിക്കുന്നത്. 

കൊല്ലം: 12 വയസുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കൊല്ലം സ്വദേശിയായ പ്രതിക്ക് 54 വർഷം കഠിനതടവും 390000 രൂപ പിഴയും വിധിച്ച് അടൂർ ഫാസ്റ്റ് ട്രാക്ക് കോടതി. കൊല്ലം സ്വദേശി സതീഷ് ഉണ്ണിയാണ് ശിക്ഷിക്കപ്പെട്ടത്. 2021 ഒക്ടോബറിൽ പ്രതി അതിജീവിതയുടെ വീട്ടിൽ കയറി ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് കേസ്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകളും പോക്സോ വകുപ്പും പ്രകാരമാണ്  ശിക്ഷ വിധിച്ചിരിക്കുന്നത്. ഒന്നിച്ച് ശിക്ഷ അനുഭവിച്ചാൽ മതിയാകുമെന്നതിനാൽ 20 വർഷം കഠിനതടവ് അനുഭവിച്ചാൽ മതി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്