
കോഴിക്കോട്: കൊവിഡ്-19 പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ പുതുതായി 1245 പേര്‍ നിരീക്ഷണത്തില്‍. ഇതോടെ 1851 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലുണ്ട്. മെഡിക്കല്‍ കോളേജില്‍ 14 പേരും ബീച്ച് ആശുപത്രിയില്‍ നാലു പേരും ഉള്‍പ്പെടെ ആകെ 18 പേര്‍ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലുണ്ട്. മെഡിക്കല്‍ കോളേജില്‍ നിന്ന് നാലു പേരേയും ബീച്ച് ആശുപത്രിയില്‍ നിന്ന് ഒരാളെയും ഡിസ്ചാര്‍ജ്ജ് ചെയ്തു. 19 സ്രവ സാംപിള്‍ പരിശോധനയ്ക്ക് എടുത്ത് അയച്ചിട്ടുണ്ട്. ആകെ 88 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 68 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു. എല്ലാം നെഗറ്റീവ് ആണ്. 20 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാന്‍ ബാക്കിയുണ്ട്.
ജില്ലാതല പ്രോഗ്രാം ഓഫീസര്‍മാരുടെ യോഗം ജില്ലാ മെഡിക്കല്‍ ഓഫീസറുടെ അധ്യക്ഷതയില്‍ ചേരുകയും ബ്ലോക്ക് തലത്തിലും നടത്തി വരുന്ന പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു. കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍, കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ ഹെല്‍പ്പ് ഡെസ്‌ക്ക് സംവിധാനം ആരംഭിച്ചു. രോഗബാധിത പ്രദേശങ്ങളില്‍ നിന്നും വരുന്നവരുടെയും അവരുമായി സമ്പര്‍ക്കത്തില്‍ വന്നവരുടെയും ലിസ്റ്റ് തയ്യാറാക്കി നിരീക്ഷണം ഊര്‍ജ്ജിതമാക്കാന്‍ നിര്‍ദ്ദേശം നല്‍കി. മാനസിക സംഘര്‍ഷം കുറയ്ക്കുതിനായി മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ്പ് ലൈനിലൂടെ 11 പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കി. രോഗബാധിത പ്രദേശങ്ങളില്‍ നിന്നെത്തുന്നവര്‍ യാതൊരു കാരണവശാലും മറ്റുള്ളവരുമായി സമ്പര്‍ക്കത്തില്‍ വരാതിരിക്കാനായി വീടുകളില്‍ തന്നെ കഴിയണമെന്ന് ഡിഎംഒ അറിയിച്ചു.
കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
നിശ്ശബ്ദം നിശ്ചലമീലോകം; കൊറോണാ കാലത്തെ കാഴ്ചകള്‍
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam