
തിരുവനന്തപുരം: പൊലീസിനെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ അധിക്ഷേപകരമായ കമന്‍റുകളിടുന്നവര്‍ക്കെതിരെ നടപടിയുമായി പൊലീസ്. പൊലീസിനെതിരെയുള്ള പോസ്റ്റുകള്‍ക്ക് കീഴെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ പേരിലുള്ള പേജില്‍ നിന്നാണ് മുന്നറിയിപ്പ് പോസ്റ്റ് വന്നിരിക്കുന്നത്.
ശബരിമല വിഷയത്തില്‍ ഐജി മനോജ് എബ്രഹാമിനെ ഫേസ്ബുക്കിലൂടെ അധിക്ഷേപിച്ച പോസ്റ്റിന് താഴെയാണ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ മുന്നറിയിപ്പ് വന്നത്. പോസ്റ്റ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അതിന് തയ്യാറാകാത്തതിനെ തുടര്‍ന്ന് 13 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
തിരുവനന്തപുരം സ്വദേശികളായ 13 പേര്‍ക്കെതിരെയാണ് കേസ്. ഭീഷണി, വ്യക്തിഹത്യ, ലഹളയ്ക്ക് ആഹ്വാനം തുടങ്ങിയ കുറ്റങ്ങളാണ് ചേര്‍ത്തിരിക്കുന്നത്. ഐജിയുടെ ചിത്രത്തിനൊപ്പം അപകീര്‍ത്തികരമായ കമന്‍റും പോസ്റ്റുമിട്ടയാള്‍ക്കും അപകീര്‍ത്തികരമായ കമന്‍റുകളിട്ടവര്‍ക്കെതിരെയുമാണ് കേസ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam