ചിറയിൻകീഴ് കായലിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ 13കാരനെ കാണാതായി; തെരച്ചിൽ തുടരുന്നു

Published : Jul 19, 2024, 04:02 PM IST
ചിറയിൻകീഴ് കായലിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ 13കാരനെ കാണാതായി; തെരച്ചിൽ തുടരുന്നു

Synopsis

വിവരമറിഞ്ഞ് ഫയർ ഫോ‌ഴ്സിന്റെ സ്കൂബ ടീം കായലിൽ തെരച്ചിൽ തുടങ്ങി. നാട്ടുകാരും പൊലീസും സ്ഥലത്തുണ്ട്

തിരുവനന്തപുരം: ചിറയിൻകീഴ് കായലിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിയെ കാണാനില്ലെന്ന് പരാതി. ശാർക്കര പുതുക്കരി സ്വദേശി പ്രിൻസ് (13) കായലിൽ കാണാതായത്. വിവരമറിഞ്ഞ് ഫയർ ഫോ‌ഴ്സിന്റെ സ്കൂബ ടീം കായലിൽ തെരച്ചിൽ തുടങ്ങി. നാട്ടുകാരും പൊലീസും സ്ഥലത്തുണ്ട്. ചിറയിൻകീഴ് ശാർക്കര അരയതുരുത്തിയിലാണ് വിദ്യാർത്ഥിയെ കാണാതായത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനായി കായലിൽ ഇറങ്ങിയതായിരുന്നു പ്രിൻസ്. നാല് പേരാണ് സംഘത്തിലുണ്ടായിരുന്നത്. പ്രിൻസിനെ മാത്രമാണ് കാണാതായത്. സുഹൃത്തുക്കൾ വിവരമറിയിച്ചാണ് നാട്ടുകാർ വിവരമറിഞ്ഞത്. പിന്നാലെ ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തി തിരച്ചിൽ നടത്തുകയായിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

ദാരുണം! തൃശൂരിൽ അമ്മയുടെ മടിയിൽ ഇരുന്ന ഒന്നര വയസുകാരന്റെ മുഖത്ത് കടിച്ച് തെരുവ് നായ; കുട്ടി തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ
ചൂ​ണ്ടു​വി​ര​ലി​ല്‍ മ​ഷി പു​ര​ട്ടി ബൂ​ത്തി​ല്‍ ക​യ​റാൻ നിന്നതും കുഴഞ്ഞു വീണു, തി​രു​വ​ല്ലത്ത് 73കാരിക്ക് ദാരുണാന്ത്യം