താമരശ്ശേരിയിൽ ഒന്‍പതാം ക്ലാസുകാരനോട് ക്രൂരത, 15 സീനിയേഴ്സ് ചേർന്ന് തല്ലിച്ചതച്ചു, സ്കൂൾ അധികൃതർക്കെതിരെ ആരോപണം

Published : Jun 04, 2025, 09:51 PM IST
താമരശ്ശേരിയിൽ ഒന്‍പതാം ക്ലാസുകാരനോട് ക്രൂരത, 15 സീനിയേഴ്സ് ചേർന്ന് തല്ലിച്ചതച്ചു, സ്കൂൾ അധികൃതർക്കെതിരെ ആരോപണം

Synopsis

കുട്ടിക്ക് സാരമായി പരിക്കേറ്റിട്ടും സ്‌കൃള്‍ അധികൃതര്‍ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കിയില്ലെന്നും സംഭവം ഒതുക്കാനാണ് ശ്രമിച്ചതെന്നും രക്ഷിതാക്കള്‍ ആരോപിക്കുന്നു.

കോഴിക്കോട്: താമരശ്ശേരിയില്‍ ഒന്‍പതാം ക്ലാസുകാരന് നേരെ സീനിയര്‍ വിദ്യാര്‍ത്ഥികളുടെ ആക്രമണം. പുതുപ്പാടി ഗവ. ഹൈസ്‌കൂളിലെ ഒന്‍പതാം ക്ലാസുകാരനെയാണ് പത്താം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചത്. കുട്ടിയുടെ തലയ്ക്കും കണ്ണിനും പരിക്കേറ്റു. പതിനഞ്ചോളം പേര്‍ ചേര്‍ന്നാണ് തന്നെ മര്‍ദ്ദിച്ചതെന്ന് വിദ്യാര്‍ത്ഥി പറഞ്ഞു. സംഭവം ഒതുക്കാന്‍ സ്‌കൂള്‍ അധികൃതര്‍ ശ്രമിച്ചെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു.

ഇന്നലെ ഉച്ചയോടെയാണ് സംഭവം നടന്നത്. സ്‌കൂള്‍ അധികൃതര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് രക്ഷിതാക്കള്‍ സ്‌കൂളിലെത്തിയത്. കുട്ടിക്ക് സാരമായി പരിക്കേറ്റിട്ടും സ്‌കൃള്‍ അധികൃതര്‍ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കിയില്ലെന്നും സംഭവം ഒതുക്കാനാണ് ശ്രമിച്ചതെന്നും രക്ഷിതാക്കള്‍ ആരോപിക്കുന്നു. സംഭവത്തില്‍ താമരശ്ശേരി പൊലീസ് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

3 ദിവസം മുന്നേ മണ്ണാർക്കാട് സ്വദേശി വാങ്ങിയ പുതുപുത്തൻ മഹീന്ദ്ര ഥാർ തീഗോളമായി; പൊടുന്നനെ തീ ആളിപ്പടന്ന് കത്തി നശിച്ചു
കിടപ്പുമുറിയിൽ പാതിരാത്രി ഒന്നരക്ക് 'ഭീകര' ശബ്ദം, കട്ടിലിനടിയിൽ പത്തിവിടർത്തി ഭീമൻ രാജവെമ്പാല! വീട്ടുകാർ ഞെട്ടി, വനംവകുപ്പെത്തി പിടികൂടി