
കോഴിക്കോട്: കോഴിക്കോട് വടകര താഴെങ്ങാടി ചിറക്കൽ കുളത്തിൽ 14 കാരൻ മുങ്ങി മരിച്ചു. താഴെങ്ങാടി ചേരാൻ വിട അസ്ലമിന്റെ മകൻ സഹൽ ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു അപകടം. കൂട്ടുകാരനോടൊപ്പം ചിറക്കൽ കുളത്തിൽ നീന്താനെത്തിയതായിരുന്നു സഹൽ. നീന്തുന്നതിനിടയിൽ മുങ്ങി പോയി. നാട്ടുകാർ നടത്തിയ തിരച്ചിലിൽ കുട്ടിയെ പുറത്തെടുത്തു. ഉടന്‍ തന്നെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam