
കോഴിക്കോട്: ആദിവാസി വിദ്യാര്‍ഥിയെ കാണാതായതായി പരാതി. കോഴിക്കോട് ഓമശ്ശേരി പഞ്ചായത്തിലാണ് സംഭവം. ചുണ്ടക്കുന്ന് നാല് സെന്റ് ഉന്നതിയിലെ പുത്തന്‍പുരക്കല്‍ വീട്ടില്‍ വിജിത് വിനീത് എന്ന പതിനാലുകാരനെയാണ് തിരുവോണ ദിവസം കാണാതായത്. പരാതി ലഭിച്ചതിനെ തുടര്‍ന്ന് കോടഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തിരുവോണ ദിവസം കൂട്ടുകാരോടൊപ്പം സിനിമക്ക് പോകുകയാണ് എന്ന് പറഞ്ഞാണ് വിജിത്ത് വീട്ടില്‍ നിന്നും ഇറങ്ങിയത്. എന്നാല്‍ ഒരാഴ്ച കഴിഞ്ഞിട്ടും തിരിച്ചെത്തിയിട്ടില്ല. ഈ വിദ്യാര്‍ത്ഥിയെ കുറിച്ച് എന്തെങ്കിലും സൂചന ലഭിക്കുന്നവര്‍ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കണമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കോടഞ്ചേരി പൊലീസ് സ്‌റ്റേഷന്‍: 0495 223 6236.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam