ഒമ്പതാം ക്ലാസ് വിദ്യാർഥി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ, വൈകിട്ട് കണ്ടത് സന്തോഷവാനായി; ദുരൂഹതയെന്ന് കുടുംബം

Published : Feb 20, 2025, 12:09 AM ISTUpdated : Feb 20, 2025, 12:32 AM IST
ഒമ്പതാം ക്ലാസ് വിദ്യാർഥി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ, വൈകിട്ട് കണ്ടത് സന്തോഷവാനായി; ദുരൂഹതയെന്ന് കുടുംബം

Synopsis

കഴിഞ്ഞ ദിവസം ക്ലാസ് ഇല്ലാതിരുന്നിട്ടും വൈഷ്ണവ് രക്ഷിതാക്കളെ തെറ്റിദ്ധരിപ്പിച്ച് സ്‌കൂളില്‍ പോയിരുന്നെന്ന് നാട്ടുകാർ പറയുന്നു.

തിരുവനന്തപുരം: കടയ്ക്കാവൂരില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പിതാവ് പൊലീസില്‍ പരാതി നല്‍കി. നിലയ്ക്കാമുക്ക് പെരുംകുളം ഭജനമഠം മംഗ്ലാവില്‍ വീട്ടില്‍ തങ്കരാജ്-അശ്വതി ദമ്പതികളുടെ മകന്‍ വൈഷ്ണവ് ടി. രാജ് (14) ആണ് മരിച്ചത്. കടയ്ക്കാവൂര്‍ എസ്എസ്പിബിഎച്ച്എസിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ്. ചൊവ്വാഴ്ച രാത്രിയോടെയാണ് വിദ്യാര്‍ഥിയെ വീട്ടിനുള്ളില്‍ തൂങ്ങിയ നിലയില്‍ കാണപ്പെട്ടത്.

കഴിഞ്ഞ ദിവസം ക്ലാസ് ഇല്ലാതിരുന്നിട്ടും വൈഷ്ണവ് രക്ഷിതാക്കളെ തെറ്റിദ്ധരിപ്പിച്ച് സ്‌കൂളില്‍ പോയിരുന്നെന്ന് നാട്ടുകാർ പറയുന്നു. വൈകുന്നേരം ക്ഷേത്രത്തില്‍ പോയി മടങ്ങിവന്ന തങ്കരാജന്‍ ഭാര്യ അശ്വതിയേയും കൂട്ടി വീട്ടുസാധനങ്ങള്‍ വാങ്ങാന്‍ പുറത്ത് പോയി. ഇരുവരും മടങ്ങി വന്നപ്പോളാണ് വീടിനുള്ളില്‍ മകനെ തൂങ്ങി മരിച്ചനിലയില്‍ കാണുന്നത്.

സന്ധ്യക്ക് വിളക്ക് കത്തിച്ചശേഷം വൈഷ്ണവിനെ വളരെ സന്തോഷവാനായാണ് കാണപ്പെട്ടതെന്നാണ് മാതാപിതാക്കള്‍ കടയ്ക്കാവൂര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. ഈ സമയം മകന്‍ വീട്ടില്‍ ഒറ്റയ്ക്കായിരുന്നു. കടയില്‍ പോയിവരുന്ന ചെറിയ സമയത്തിനുള്ളിലാണ് മരിച്ചതെന്നും  സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും പരാതിയില്‍ പറയുന്നു.

Read More :  വിദേശത്ത് ജോലി വാഗ്ദാനം, ‘ജീനിയസ്' കൺസൾട്ടൻസിയുടെ പേരിൽ ആലുവ സ്വദേശിനി തട്ടിയത് ലക്ഷങ്ങൾ, അറസ്റ്റിൽ

(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056) 
 

PREV
Read more Articles on
click me!

Recommended Stories

ഉംറ കഴിഞ്ഞ് മടങ്ങിയെത്തിയ ചേർത്തല സ്വദേശി വിമാനത്താവളത്തിൽ കുഴഞ്ഞു വീണ് മരിച്ചു
രേഖകളില്ലാതെ കശ്മീരിൽ ചൈനീസ് പൗരൻ, ഫോണിൽ സെർച്ച് ചെയ്തത് 'ആർപിഎഫ് വിന്യാസം, ആർട്ടിക്കിൾ 370' എന്നിവയെക്കുറിച്ച്