
തിരുവനന്തപുരം: 14കാരനെ തിരുവനന്തപുരത്ത് നിന്നും കാണാതായി. വണ്ടിത്തടം നവദീപത്തിൽ അരുണിന്റെ മകൻ നവനീത് കൃഷ്‌ണയെന്ന സച്ചിൻ (14 വയസ്) നെയാണ് ഞായറാഴ്ച കാണാതായത്. രാവിലെ 11.30 മണി മുതൽ വീട്ടിൽ നിന്നും കാണാതായതിനെത്തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. നഗരത്തിലും പരിസരങ്ങളിലും ടീമുകളായി തിരിഞ്ഞ് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ബസ് സ്റ്റാൻറ്, റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിലും പൊലീസ് പരിശോധന തുടരുകയാണ്. ചിത്രത്തിൽ കാണുന്ന വിദ്യാർഥിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാൽ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ തിരുവല്ലം പൊലീസ് സ്റ്റേഷനിലോ അറിയിക്കണമെന്ന് തിരുവല്ലം എസ്എച്ച്ഒ അറിയിച്ചു. Ph 9497947103
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam