മിന്നൽ പരിശോധന, 140 കിലോയോളം നിരോധിത പ്ലാസ്റ്റിക് ഉല്പന്നങ്ങൾ പിടിച്ചെടുത്തു

Published : Jul 25, 2026, 01:53 PM IST
plastic bottle seized

Synopsis

ചെങ്ങന്നൂർ നഗരസഭയിൽ ആരോഗ്യവിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ 140 കിലോയോളം നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു.

ചെങ്ങന്നൂർ: നഗരസഭാപരിധിയിൽ നടത്തിയ മിന്നൽ പരിശോധനയിൽ ഏകദേശം 140 കിലോയോളം നിരോധിത പ്ലാസ്റ്റിക് ഉല്പന്നങ്ങൾ പിടിച്ചെടുത്തു. ഇന്റേണൽ വിജിലൻസ് ഓഫീസറുടെ നേതൃത്വത്തിൽ നഗരസഭ ആരോഗ്യവിഭാഗം ചേർന്ന് നടത്തിയ പ്രത്യേക പരിശോധനയിലാണ് നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകളും ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന മറ്റ് പ്ലാസ്റ്റിക് ഉല്പന്നങ്ങളും കണ്ടെടുത്തത്. നഗരസഭയിലെ മത്സ്യ വ്യാപാരസ്ഥാപനങ്ങൾ, മാർക്കറ്റ് പരിസരത്തെ കടകൾ, സൂപ്പർ മാർക്കറ്റുകൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. നിയമലംഘനം നടത്തിയ സ്ഥാപനങ്ങൾക്കെതിരെ നഗരസഭാ അധികൃതർ പിഴ ചുമത്തിയിട്ടുണ്ട്. 

ഇന്റേണൽ വിജിലൻസ് ഓഫിസര്‍ ജി സുനിൽകുമാറിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ നഗരസഭ ക്ലീൻ സിറ്റി മാനേജർ എം ഹബീബ്, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ സി നിഷ, ശുചിത്വമിഷൻ റിസോഴ്സ് പേഴ്സൺ പി അശ്വതി എന്നിവരും പങ്കെടുത്തു. വരും ദിവസങ്ങളിലും പരിശോധന ശക്തമായി തുടരുമെന്ന് അധികൃതർ അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ലോഡ്ജ് വളഞ്ഞ് കുരുക്കി, പെണ്‍കുട്ടിയെ പീഡിപ്പിച്ചയാളെ പിടിക്കാൻ ചെന്നപ്പോൾ കൂടെ പ്രായപൂർത്തിയാകാത്ത മറ്റൊരു കുട്ടി, പ്രതി അറസ്റ്റില്‍
നാട്ടുകാർ തടഞ്ഞുവെച്ചത് വെറുതെയായില്ല, ലോകകപ്പ് ഫൈനൽ പ്രദർശന സ്ഥലത്ത് മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ പൊലീസുകാർക്ക് സസ്പെൻഷൻ