ഒറ്റരാത്രിയിലെ സ്പെഷ്യൽ ഡ്രൈവ്, കൊന്ന് തള്ളിയത് 60 കാട്ടുപന്നികളെ, വണ്ടൂരിൽ കർഷകർക്ക് നേരിയ ആശ്വാസം

Published : Jul 25, 2026, 01:46 PM IST
Wild boar killed

Synopsis

കൊണ്ടോട്ടിയിലെ പുളിക്കല്‍ ആന്തിയൂര്‍ക്കുന്ന് പ്രദേശത്തും കഴിഞ്ഞ ദിവസം ജനങ്ങള്‍ക്ക് ഭീഷണിയായ കാട്ടുപന്നികളെ വെടിവച്ച് കൊന്നിരുന്നു.

മലപ്പുറം:മലപ്പുറത്ത് സ്‌പെഷ്യല്‍ ഡ്രൈവില്‍ കൊന്നൊടുക്കിയത് 60 കാട്ടുപന്നികളെ. വണ്ടൂര്‍, കരുവാരകുണ്ട്, അമരമ്പലം പഞ്ചായത്തുകളില്‍ ഒറ്റരാത്രി കൊണ്ട് നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവില്ലാണ് 60 പന്നികളെ കൊന്നൊടുക്കിയത്. പഞ്ചായത്ത് പ്രസിഡന്റുമാരുടെയും വനപാലകരുടെയും സാന്നിധ്യത്തില്‍ കാളികാവ് ഫോറസ്റ്റ് ഓഫീസ് പരിസരത്ത് ഇവയെ കുഴിച്ചുമൂടി. മനുഷ്യ- വന്യ ജീവി സംഘര്‍ഷ ലഘുകരണ ക്യാമ്പയിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. വ്യാപകമായി കാര്‍ഷിക വിളകള്‍ നശിപ്പിക്കാന്‍ തുടങ്ങിയതോടെയാണ് വനം അധികൃതരുടെ അനുമതിയോടെ കര്‍ഷക കൂട്ടായ്മയുടെ നേതൃത്വത്തില്‍ കാട്ടുപന്നി വേട്ട നടക്കുന്നത്. ഡിഎഫ്ഒയുടെ എംപാനല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടവരും അംഗീകൃത തോക്ക് ലൈസന്‍സുമുള്ള ദിലീപ്‌മേനോന്‍, എം എം സക്കീര്‍, സംഗീത് എര്‍നോള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

കൊണ്ടോട്ടിയിലെ പുളിക്കല്‍ ആന്തിയൂര്‍ക്കുന്ന് പ്രദേശത്തും കഴിഞ്ഞ ദിവസം ജനങ്ങള്‍ക്ക് ഭീഷണിയായ കാട്ടുപന്നികളെ വെടിവച്ച് കൊന്നിരുന്നു. നാല് കാട്ടുപന്നികളെയാണ് അംഗീകൃത ഷൂട്ടര്മാര്‍ വെടിവച്ച് കൊന്നത്. കഴിഞ്ഞ ദിവസം പ്രദേ ശത്ത് കാട്ടുപന്നിയുടെ ആക്രമണ ത്തില്‍ യുവതിക്ക് സാരമായി പരി ക്കേറ്റിരുന്നു. വ്യാപകമായി കൃഷി യും നശിപ്പിച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം

 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കാതക്കുന്ന ശബ്‌ദവും ലൈറ്റിംഗും, തലസ്ഥാനത്ത് കുട്ടികളെ വിനോദയാത്രക്കെത്തിച്ച ബസ് എംവിഡി പിടിച്ചെടുത്തു
16 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ മെഡിക്കൽ കോളേജിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞത് പ്രവാസി യുവതി, പത്തനംതിട്ട സ്വദേശിയെ കണ്ടെത്തി