fake liquor seized : 'ഓപ്പറേഷൻ സ്പെഷ്യൽ ഡ്രൈവ്'; മൂന്നാറിൽ പൊക്കിയത് 140 ലിറ്റർ കളർ ചേർത്ത വ്യാജ മദ്യം

Published : Dec 19, 2021, 05:11 PM IST
fake liquor seized : 'ഓപ്പറേഷൻ സ്പെഷ്യൽ ഡ്രൈവ്'; മൂന്നാറിൽ പൊക്കിയത് 140 ലിറ്റർ കളർ ചേർത്ത വ്യാജ മദ്യം

Synopsis

ക്രിസ്മസ്- പുതുവല്‍സരത്തോട് അനുബന്ധിച്ച് മൂന്നാറിലെ എസ്‌റ്റേറ്റ് മേഖലയില്‍ വില്‍പ്പനയ്‌ക്കെത്തിച്ച 140 ലിറ്റര്‍ കളര്‍ ചേര്‍ത്ത വ്യാജമദ്യം മൂന്നാര്‍ എക്‌സൈസ് അധിക്യതര്‍ പിടികൂടി. 

മൂന്നാര്‍. ക്രിസ്മസ്- പുതുവല്‍സരത്തോട് അനുബന്ധിച്ച് മൂന്നാറിലെ എസ്‌റ്റേറ്റ് മേഖലയില്‍ വില്‍പ്പനയ്‌ക്കെത്തിച്ച 140 ലിറ്റര്‍ കളര്‍ ചേര്‍ത്ത വ്യാജമദ്യം (fake liquor seized) : 'ഓപ്പറേഷൻ സ്പെഷ്യൽ ഡ്രൈവ്'; മൂന്നാറിൽ പൊക്കിയത് 140 ലിറ്റർ കളർ ചേർത്ത വ്യാജ മദ്യം മൂന്നാര്‍ എക്‌സൈസ് അധിക്യതര്‍ പിടികൂടി. നിരവധി കേസുകളില്‍ പ്രതിയായ കന്നിമല ലോവര്‍ ഡിവിഷനിലെ രമേഷ് എന്ന പ്രതി ഓടിരക്ഷപ്പെട്ടു. 

സംസ്ഥാനത്തുടനീളം എക്‌സൈസ് അധിക്യതരുടെ നേത്യത്വത്തിൽ നടത്തപ്പെടുന്ന ഓപ്പറേഷന്‍ സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി മൂന്നാര്‍ മാട്ടുപ്പെട്ടി ഭാഗത്ത് നടത്തിയ പരിശോധനയില്‍ 140 ലിറ്റര്‍ കളര്‍ ചേര്‍ത്ത വ്യാജമദ്യം പിടിച്ചെടുത്തു. ഇന്റലിജെന്റ് വിഭാഗത്തിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് മൂന്നാര്‍ എക്‌സൈസ് വിഭാഗം നടത്തിയ പരിശോധനയിലാണ് ഓട്ടോയില്‍ വില്‍പനയ്‌ക്കെത്തിച്ച വ്യാജമദ്യം അധിക്യതര്‍ കണ്ടെത്തിയത്. 

നിരവധി കേസുകളില്‍ പ്രതിയായ കന്നിമല ലോവര്‍ ഡിവിഷനിലെ രമേഷ് എന്ന പ്രതി ഓടിരക്ഷപ്പെട്ടു. ക്രിസ്തുമസ് പുതുവല്‍സരത്തോട് അനുബന്ധിച്ച് എസ്‌റ്റേറ്റ് മേഖലയില്‍ വിതരണം നടത്താന്‍ എത്തിച്ച മദ്യമാണ് പരിശോധനയുടെ ഭാഗമായി പിടിച്ചതെന്ന് പ്രവന്റീവ് ഓഫീസര്‍ സാഗര്‍ പറഞ്ഞു. ഓട്ടോ ശക്തിവേലിന്റെ ഉടമസ്തതയിലുള്ളതാണ്. ഓഫീസര്‍മാരായ ബിജുമാത്യു, വിനീത്, കിരണ്‍ദേവ്, ഹാരീഷ് മോയ്ദ്ദീന്‍, ബിന്ദു, ഇന്റലിജെന്റ് വിഭാഗം സുരേഷ് കുമാര്‍, സാഗര്‍ തുടങ്ങിയവര്‍ പരിശോധനയില്‍ പങ്കെടുത്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഐടിസിയുടെ വ്യാജ ലേബൽ, എത്തിച്ചത് കംബോഡിയയിൽ നിന്ന്; കൊല്ലത്ത് 145 പാക്കറ്റ് വ്യാജ സിഗരറ്റുമായി രണ്ട് പേർ അറസ്റ്റിൽ
കോവളത്ത് വീണ്ടും കടലാമ ചത്ത് തീരത്തടിഞ്ഞു, ഒപ്പം ചെറുമത്സ്യവും ഞണ്ടുകളും, ഒരാഴ്ചക്കിടെ രണ്ടാം തവണ