Shot Dead : നെൽവയലിൽ യുവാവ് വെടിയേറ്റ് മരിച്ച സംഭവം; അബദ്ധമല്ലെന്ന് കണ്ടെത്തൽ, അന്വേഷിക്കാൻ 15 അംഗ സംഘം

Web Desk   | Asianet News
Published : Dec 01, 2021, 10:09 PM IST
Shot Dead : നെൽവയലിൽ യുവാവ് വെടിയേറ്റ് മരിച്ച സംഭവം; അബദ്ധമല്ലെന്ന് കണ്ടെത്തൽ, അന്വേഷിക്കാൻ 15 അംഗ സംഘം

Synopsis

മരിച്ച ജയന്‍റെ മൃതദേഹത്തിൽ നിന്നും വെടിയേറ്റ് പരിക്കേറ്റ ഷരുണിന്‍റെ ശരീരത്തിൽ നിന്നും ഓരോ വെടിയുണ്ടകൾ വീതം കണ്ടെടുത്തിരുന്നു

കൽപ്പറ്റ: വയനാട് കമ്പളക്കാട് (Wayanad Kambalakkad) നെൽവയലിൽ യുവാവ് വെടിയേറ്റ് മരിച്ച (Shot Dead) സംഭവത്തിൽ ദുരൂഹതയേറ്റി പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കോട്ടത്തറ സ്വദേശി ജയൻ വെടിയേറ്റുമരിച്ചത് തോക്കിൽ തിര നിറക്കുന്നതിനിടെ അബദ്ധത്തിലുണ്ടായ അപകടമല്ലെന്ന കണ്ടെത്തലാണ് പുറത്തുവന്നത്. വെടികൊണ്ടത് ദൂരെ നിന്നാണെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പറയുന്നത് (Preliminary postmortem report). രാത്രി നെൽപാടത്ത് കാട്ടുപന്നിയെ വേട്ടയാടാനിറങ്ങിയ (Wild boar) സംഘത്തിന്‍റെ വെടിയേറ്റാണ് ജയൻ മരിച്ചതെന്ന സംശയം ഇതോടെ ബലപ്പെട്ടു.

വയനാട്ടില്‍ യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തിലെ ദുരൂഹത നീങ്ങുന്നില്ല

കേസിലെ ദുരൂഹത മാറ്റാനായി കൽപ്പറ്റ ഡിവൈഎസ്പിയുടെ നേതൃത്തിൽ 15 അംഗ അന്വേഷണ സംഘം (investigation team) രൂപീകരിച്ചു. ബാലസ്റ്റിക് വിദഗ്ധരുടെയടക്കം (Ballistic experts) സഹായം തേടിയുള്ളതാകും അന്വേഷണമെന്ന് പൊലീസ് വ്യക്തമാക്കി. ജയൻ വെടിയേറ്റ് മരിച്ചപ്പോൾ  ഗുരുതരമായി പരിക്കേറ്റ ബന്ധു ഷരുണിനെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു (Kozhikode Medical College). മരിച്ച ജയന്‍റെ മൃതദേഹത്തിൽ നിന്നും വെടിയേറ്റ് പരിക്കേറ്റ ഷരുണിന്‍റെ ശരീരത്തിൽ നിന്നും ഓരോ വെടിയുണ്ടകൾ വീതം കണ്ടെടുത്തിരുന്നു. ഇത് ശാസ്ത്രീയ പരിശോധനയ്ക്ക് (Scientific testing) അയക്കുമെന്ന് പൊലീസ് വ്യക്തമാക്കി. കേസിൽ ദുരൂഹതകളേറെയെന്ന് വ്യക്തമാക്കിയ പൊലീസ് ശാസ്ത്രീയ പരിശോധനയിൽ പ്രതീക്ഷ വയ്ക്കുകയാണ്. 

കാട്ടുപന്നിയെ ഓടിക്കാൻ പോയ ആൾ വെടിയേറ്റ് മരിച്ചു; സംഭവത്തിൽ ദുരൂഹത

കാട്ടുപന്നിയെ തുരത്താൻ ശ്രമിക്കുന്നതിനിടെ അജ്ഞാത സംഘം (Anonymous group) വെടിവെച്ചെന്നാണ് ജയനോടൊപ്പമുണ്ടായിരുന്നവരുടെ മൊഴി. തോക്കിൽ തിര നിറക്കുന്നതിനിടെ അബദ്ധത്തിൽ വെടിയുതിർന്നതാണോയെന്ന സംശയത്തിലായിരുന്നു ആദ്യം പൊലീസിനുണ്ടായിരുന്നത്. കമ്പളക്കാട് നിന്ന് രണ്ട് കിലോമീറ്റർ അകലെയുള്ള വണ്ടിയാമ്പറ്റയിലെ നെൽപാടത്ത് കഴിഞ്ഞ ദിവസമായിരുന്നു സംഭവം. രാത്രി പതിനൊന്ന് മണിയോടെയാണ് കോട്ടത്തറ മെച്ചനയിലെ നാലംഗ സംഘം ഇവരുടെ ഉടമസ്ഥതയിലുള്ള നെൽപാടത്ത് എത്തിയത്. വെടിയേറ്റ് വീണ ജയനെ കൂടെയുണ്ടായിരുന്ന ചന്ദ്രപ്പൻ, കുഞ്ഞിരാമൻ എന്നിവർ ചേർന്ന് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല. സമീപ പ്രദേശങ്ങളിലെ ആരും തോക്ക് ഉപയോഗിക്കാറില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ജയനടക്കമുള്ള നാലംഗ സംഘം സഞ്ചരിച്ച വാഹനം കസ്റ്റഡിയിലെടുത്തിരുന്നു. സംഘത്തിലുണ്ടായിരുന്ന രണ്ട് പേരെയും വെടിവയ്പ്പ് നടന്ന നെൽപാടത്തിന് സമീപത്തെ നാട്ടുകാരെയും പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'രണ്ടുപേരെയും കൊല്ലും, ഒന്നും രണ്ടും പ്രതികള്‍ ഞങ്ങള്‍'; യുഡിഎഫ് ആഹ്ളാദ പ്രകടനത്തിനിടെ സിപിഎം നേതാക്കള്‍ക്കെതിരേ കൊലവിളി
കടുവ ഭീതി: രണ്ട് പഞ്ചായത്തുകളിലെ 10 വാര്‍ഡുകളിൽ സ്കൂൾ അവധി പ്രഖ്യാപിച്ച് വയനാട് കളക്ടര്‍, പരീക്ഷകൾക്കും ബാധകം