
കോഴിക്കോട്: കോഴിക്കോട് (Kozhikode) ഗരത്തിലെ ലോഡ്ജില്‍ (Lodge) അസം സ്വദേശിനിയായ പെണ്‍കുട്ടിയെ (Asam girl) പീഡിപ്പിച്ച (Rape) കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ലോഡ്ജ് നടത്തിപ്പുകാരനായ കല്ലായി സ്വദേശി അബ്ദുള്‍ സത്താര്‍(60) ആണ് പിടിയിലായത്. ഇയാളും തന്നെ പീഡിപ്പിച്ചതായി പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. വീട്ടു ജോലി വാഗ്ദാനം ചെയ്താണ് പെണ്‍കുട്ടിയെ അസമില്‍ നിന്നെത്തിച്ചത്. ഒരു മാസത്തോളം പീഡനത്തിനിരയായ പെണ്‍കുട്ടി കഴിഞ്ഞയാഴ്ച ലോഡ്ജില്‍ നിന്ന് ഇറങ്ങിയോടിയതോടെയാണ് വിവരം പുറത്തറിഞ്ഞത്. അസമില്‍ നിന്നെത്തിയാളുള്‍പ്പെടെ രണ്ടുപേര്‍ നേരത്തെ പിടിയിലായിരുന്നു. കേസില്‍ ഇനിയും അറസ്റ്റിന് സാധ്യതയുണ്ടെന്ന് പൊലീസ് പറഞ്ഞു.
Omicron Variant : 'ഒമിക്രോൺ' എത്രത്തോളം അപകടകാരി? വിദഗ്ധർ പറയുന്നു
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam