കൊവിഡ് വ്യാപനം: കോഴിക്കോട് ജില്ലയിൽ 15 കണ്ടെയ്ൻമെൻ്റ് സോണുകൾ കൂടി പ്രഖ്യാപിച്ചു

Web Desk   | Asianet News
Published : Aug 08, 2020, 08:57 PM IST
കൊവിഡ് വ്യാപനം: കോഴിക്കോട് ജില്ലയിൽ 15 കണ്ടെയ്ൻമെൻ്റ് സോണുകൾ കൂടി പ്രഖ്യാപിച്ചു

Synopsis

കൊടുവള്ളി മുൻസിപ്പാലിറ്റിയിലെ മുഴുവൻ വാർഡുകളും കണ്ടെയ്ൻമെൻ്റ് സോണുകളായി കളക്ടർ പ്രഖ്യാപിച്ചിട്ടുണ്ട്. 

കോഴിക്കോട്: കൊവിഡ് 19 സാമൂഹ്യ വ്യാപനം തടയുന്നതിൻ്റെ ഭാഗമായി ജില്ലയിലെ 15 പ്രദേശങ്ങളെ കൂടി ജില്ലാ കളക്ടർ കണ്ടെയ്ൻമെൻ്റ് സോണുകളായി  പ്രഖ്യാപിച്ചു. കൊടുവള്ളി മുൻസിപ്പാലിറ്റിയിലെ മുഴുവൻ വാർഡുകളും കണ്ടെയ്ൻമെൻ്റ് സോണുകളായി കളക്ടർ പ്രഖ്യാപിച്ചിട്ടുണ്ട്. 

പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ വാർഡ് 16-കണക്കപറമ്പ് ,ഉണ്ണികുളം ഗ്രാമപഞ്ചായത്തിലെ വാർഡ് 8 എസ്റ്റേറ്റ് മുക്ക്, കോഴിക്കോട് കോർപ്പറേഷനിലെ വാർഡ് 53 മാത്തോട്ടം, ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ വാർഡ് 23- പുള്ളന്നൂർ,  ഫറോക്ക് മുൻസിപ്പാലിറ്റിയിലെ വാർഡ് 18 മുക്കം മുൻസിപ്പാലിറ്റിയിലെ വാർഡുകളായ 5, 33 - കത്തിയോട്,18 എന്നിവയും ഉള്യേരി ഗ്രാമപഞ്ചായത്തിലെ വാർഡ് - 7 മാമ്പൊയിൽ, കായണ്ണ ഗ്രാമപഞ്ചായത്തിലെ വാർഡ് 3 - മാട്ടനോട്, നടുവണ്ണൂർ ഗ്രാമപഞ്ചയത്തിലെ വാർഡ് 2- കാവിൽ, വാർഡ് 16-എലങ്കമ്മൽ എന്നിവിടങ്ങളാണ് കണ്ടെയ്ൻമെൻ്റ് സോണായി പ്രഖ്യാപിച്ചത്. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വീട്ടിലെ ജനൽ കമ്പിയിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ഭർത്താവ് അറസ്റ്റിൽ
ഡോക്ടര്‍, അഭിഭാഷകന്‍, ഫിസിയോതെറാപ്പിസ്റ്റ്... പഞ്ചനക്ഷത്ര ഹോട്ടലിൽ നിന്ന് മയക്കുമരുന്നുമായി വമ്പൻമാർ പിടിയിൽ