
തിരുവനന്തപുരം: മണപ്പുറം നാഗമണ്ഡലം ഭാഗത്ത് 15 പേരെ തെരുവ് നായ കടിച്ചു പരിക്കേൽപ്പിച്ചു. വീടിനകത്ത് ഉണ്ടായിരുന്ന 15 കാരൻ ഉൾപ്പെടെ എട്ട് പേരെയും വഴിയാത്രക്കാരായ നാല് പേരെയും ബൈക്കുകളിൽ പോവുകയായിരുന്ന മൂന്ന് പേരെയും ആണ് കഴിഞ്ഞ ദിവസം രാവിലെ 10 മണി മുതൽ രാത്രി 10 മണി വരെയുള്ള സമയത്താണ് ഇത്രയും പേർക്ക് നേരെ തെരുവ് നായ്ക്കളുടെ ആക്രമണമുണ്ടായത്.
മണപ്പുറം നാഗമണ്ഡലം സ്വദേശികളായ മണി(60),ഷിബു(30),വിക്രമൻനായർ(56) എന്നിവർക്കും നാഗമണ്ഡലത്തെ അഭിരാമി(15)നും കടിയേറ്റു. അഭിരാമിന് തുടയിലും കൈയ്ക്കുമാണ് കടിയേറ്റത്. താലൂക്ക് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തി ചികിത്സതേടി.തെരുവ് നായയുടെ ആക്രമണത്തിന് ഇരയായ മണപ്പുറം റേഷൻ കടയ്ക്ക് സമീപം താമസിക്കുന്ന മോഹനൻനായർ (64), ശശികുമാർ(56) എന്നിവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സതേടി.
മണപ്പുറം പാലത്തിനു സമീപം താമസിക്കുന്ന സോമൻനായർ (85), ഇന്ദിരഅമ്മ (79) എന്നിവർ ജനറൽ. ആശുപത്രിയിലുമെത്തി ചികിത്സതേടി. 25 ലേറെ തെരുവ്നായ്ക്കൾ ഈ പ്രദേശത്തുണ്ട്. ഇവയ്ക്കെല്ലാം പേ-വിഷബാധ ഉണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്. തെരുവ് നായ്ക്കൾ വളർത്തു മൃഗങ്ങളേയും കടിച്ച് പരിക്കേൽപ്പിച്ചിട്ടുണ്ട്.
Read more: 'ചലാൻ അടക്കേണ്ടി വന്നില്ല', റോഡിലെ അഭ്യാസികൾക്ക് സംഭവിച്ചതിന്റെ വീഡിയോയുമായി എംവിഡി!
അതേസമയം, തെരുവനായ്ക്കളുടെ ശല്യം സുപ്രീം കോടതിവരെ എത്തിനിൽക്കുകയാണ്. സംസ്ഥാന സർക്കാറിന് കഴിയുന്നത് ചെയ്യുമെന്ന് മന്ത്രി എംബി രാജേഷും അറിയിച്ചു. തെരുവുനായ്ക്കളുടെ ദയാവധത്തിന് അനുമതി തേടി കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. ഇക്കാര്യത്തിൽ ജൂലായ് ഏഴിനകം നിലപാട് അറിയിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കും ബന്ധപ്പെട്ട സംഘടനകൾക്കും സുപ്രീം കോടതി നോട്ടീസ് അയച്ചിട്ടുമുണ്ട്. ഈ കേസ് ജൂലായ് 12-ന് സുപ്രീം കോടതി പരിഗണിക്കുകയും ചെയ്യും. അപകടകാരികളായ നായ്ക്കളെ ദയാവധം ചെയ്യുന്ന കാര്യത്തിലും വാദം സുപ്രീംകോടതി വാദം കേൾക്കുന്നുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam