പാമ്പിൻവിഷം ഫ്ലാസ്കിൽ ഒളിപ്പിച്ച് വിൽപന, വിപണിയിൽ 2 കോടി വില; മുൻപഞ്ചായത്ത് പ്രസിഡന്റടക്കം 3 പേർ അറസ്റ്റില്‍

Published : Jun 28, 2023, 11:08 PM ISTUpdated : Jun 30, 2023, 09:07 AM IST
പാമ്പിൻവിഷം ഫ്ലാസ്കിൽ ഒളിപ്പിച്ച് വിൽപന, വിപണിയിൽ 2 കോടി വില; മുൻപഞ്ചായത്ത് പ്രസിഡന്റടക്കം 3 പേർ അറസ്റ്റില്‍

Synopsis

ഇന്ന് വൈകിട്ടോടെ കൊണ്ടോട്ടിയിലെ ഒരു ലോഡ്ജിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഫ്ലാസ്കിൽ ഒളിപ്പിച്ച നിലയിൽ പാമ്പിൻ വിഷവും കണ്ടെടുത്തിട്ടുണ്ട്.

മലപ്പുറം: വിപണിയിൽ രണ്ട് കോടിയോളം വില വരുന്ന പാമ്പിൻ വിഷവുമായി മുൻ പഞ്ചായത്ത് പ്രസിഡണ്ട് അടക്കം 3 പേർ മലപ്പുറം കൊണ്ടോട്ടിയിൽ പിടിയിൽ. പത്തനംതിട്ട കോന്നി സ്വദേശി പ്രതീപ് നായർ കോന്നി ഇരവോൺ സ്വദേശി ടിപി കുമാർ തൃശ്ശൂർ കൊടുങ്ങല്ലൂർ മേത്തല സ്വദേശി ബഷീർ എന്നിവരാണ് പിടിയിലായത്. ടിപി കുമാർ കുമാർ പത്തനംതിട്ട അരുവാപുലം പഞ്ചായത്ത് മുൻ പ്രസിഡന്റ്‌ ആണെന്ന് പൊലീസ് പറഞ്ഞു.

ഇന്ന് വൈകിട്ടോടെ കൊണ്ടോട്ടിയിലെ ഒരു ലോഡ്ജിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഫ്ലാസ്കിൽ ഒളിപ്പിച്ച നിലയിൽ പാമ്പിൻ വിഷവും കണ്ടെടുത്തിട്ടുണ്ട്. മലപ്പുറം സ്വദേശി ക്ക് വില്പന നടത്താൻ വേണ്ടിയാണ് ഇവർ ഇവിടെ എത്തിയത് എന്നാണ് സൂചന. ഇവർക്ക് വിഷം എത്തിച്ചു നൽകിയ ആളെക്കുറിച്ചും വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. കൂടുതൽ അന്വേഷണങ്ങൾക്ക് ഇവരെ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന് കൈമാറും.

Read More: ഭാര്യക്ക് അവിഹിത ബന്ധമെന്ന് സംശയം, ക്രൂരമായി കൊന്നു; ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ വലയിലാക്കി പൊലീസ്

PREV
click me!

Recommended Stories

ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി