വീട്ടുകാർ ആശുപത്രിയിൽ, സ്കൂളിൽ നിന്ന് വന്ന കുട്ടി കഴിച്ചത് എലിയെ പിടിക്കാൻ വച്ച തേങ്ങാപ്പൂൾ, ദാരുണാന്ത്യം

Published : Nov 10, 2024, 04:26 PM IST
വീട്ടുകാർ ആശുപത്രിയിൽ, സ്കൂളിൽ നിന്ന് വന്ന കുട്ടി കഴിച്ചത് എലിയെ പിടിക്കാൻ വച്ച തേങ്ങാപ്പൂൾ, ദാരുണാന്ത്യം

Synopsis

അമ്മൂമ്മയെ ആശുപത്രിയിൽ കൊണ്ടുപോകാനായി ബന്ധുക്കൾ പോയ സമയത്ത് സ്കൂളിൽ നിന്ന് മടങ്ങി വന്ന പെൺകുട്ടി എലിക്ക് കെണി വച്ചതാണ്  തേങ്ങയെന്ന് അറിയാതെ കഴിച്ചതോടെയാണ് സംഭവം

ആലപ്പുഴ: അമ്പലപ്പുഴയിൽ സ്കൂ‌ൾ വിദ്യാർത്ഥി എലി വിഷം കഴിച്ച് മരിച്ചു. ആലപ്പുഴ തകഴി കല്ലേപ്പുറത്ത് മണിക്കുട്ടി (15)യാണ് മരിച്ചത്. വീട്ടിൽ എലിയുടെ ശല്യത്തെ തുടർന്ന് വീട്ടുകാർ തേങ്ങാപ്പൂളിൽ വിഷം ചേർത്ത് വച്ചിരുന്നു. വൈകിട്ട് സ്‌കൂൾ വിട്ടുവന്ന കുട്ടി ഇതറിയാതെ എടുത്തു കഴിച്ചതാണെന്നാണ് ബന്ധുക്കൾ പറയുന്നത്.

റാബിസ് വാക്‌സിനെടുത്ത ശേഷം ചലനശേഷി നഷ്ടപ്പെട്ട അമ്മൂമ്മയുടെ ചികിത്സയ്ക്കായി മാതാപിതാക്കൾ ആശുപത്രിയിൽ പോയ സമയത്താണ് സംഭവം. അവശനിലയിൽ കണ്ട കുട്ടിയെ വീട്ടുകാർ ആദ്യം വണ്ടാനം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഗുരുതരാവസ്ഥയിലായതോടെ മണിക്കൂട്ടിയെ പിന്നീട് കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാത്രി 15കാരി മരണപ്പെടുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി
കെ.എസ്.ആർ.ടി.സി ബസിൽ മോഷണം: രണ്ട് യുവതികൾ പിടിയിൽ, പേഴ്സിലുണ്ടായിരുന്നത് 34,000 രൂപ