
ഹരിപ്പാട്: പത്താംക്ലാസ് വിദ്യാര്‍ഥിനിയെ ഒരുവര്‍ഷമായി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്ന (15 year ol girl raped) പരാതിയില്‍ യുവാവ് അറസ്റ്റില്‍ (Arrest). ഏവൂര്‍ തെക്ക് എരുമോഴി പുത്തന്‍വീട്ടില്‍ സാബുലാല്‍ (Sabulal-22) ആണ് അറസ്റ്റിലായത്. പെണ്‍കുട്ടി വയറുവേദനക്ക് ഹരിപ്പാട് ഗവ. ആശുപത്രിയില്‍ ചികിത്സ തേടിയപ്പോഴാണു രണ്ടുമാസം ഗര്‍ഭിണിയാണെന്നറിയുന്നത്. തുടര്‍ന്നാണ് യുവാവ് പീഡിപ്പിക്കുന്ന വിവരം പെണ്‍കുട്ടി പറഞ്ഞത്. പ്രതിയെ ഹരിപ്പാട് ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. ഇയാള്‍ക്കെതിരേ പോക്‌സോ (Pocso) നിയമപ്രകാരം കേസെടുത്തു. പെണ്‍കുട്ടി കുളിക്കുന്ന വീഡിയോ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയാണ് പ്രതി ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ കായംകുളത്തെ ഒരു ഹോട്ടലില്‍നിന്നു ഭക്ഷണം വീടുകളിലെത്തിക്കുന്ന ജോലി ചെയ്യുകയാണ്.
Churuli | 'ഞങ്ങളിതിനെ ശുദ്ധ തെമ്മാടിത്തം എന്ന് പറയും'; 'ചുരുളി'ക്കെതിരെ യൂത്ത് കോണ്‍ഗ്രസ്
Flash Flood| ആന്ധ്രപ്രദേശിലെ കടപ്പയില്‍ മിന്നല്‍പ്രളയം; മൂന്ന് പേര്‍ മരിച്ചു, മുപ്പത് പേരെ കാണാനില്ല
മാസ്ക് ധരിക്കണമെന്നാവശ്യപ്പെട്ട കെഎസ്ആർടിസി കണ്ടക്ടറെ ക്രൂരമായി മർദിച്ച് യാത്രക്കാരൻ
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam