നൊങ്ക് ശേഖരിക്കാൻ കയറി, 60 അടിയോളം ഉയരമുള്ള പനയിൽ കുടുങ്ങി വയോധികൻ, ദാരുണാന്ത്യം

Published : Oct 17, 2026, 11:35 AM IST
Ottappalam Man Death

Synopsis

പാലക്കാട് ഒറ്റപ്പാലത്ത് നൊങ്ക് ശേഖരിക്കാൻ കയറിയതിനിടെ പനയിൽ കുടുങ്ങിയ വയോധികൻ മരിച്ചു. പാലപ്പുറം പല്ലാർമംഗലം ചാത്തൻ പ്ലാക്കിൽ രാജൻ ആണ് മരിച്ചത്. 64 വയസ്സായിരുന്നു.

പാലക്കാട്: ഒറ്റപ്പാലം പാലപ്പുറത്ത് നൊങ്ക് ശേഖരിക്കാൻ കയറിയതിനിടെ പനയിൽ കുടുങ്ങിയ വയോധികന് ദാരുണാന്ത്യം. പാലപ്പുറം പല്ലാർമംഗലം ചാത്തൻ പ്ലാക്കിൽ രാജൻ (64) ആണ് മരിച്ചത്. ഫയർ ഫോഴ്സ് എത്തി താഴെ ഇറക്കിയെങ്കിലും മരണപ്പെടുകയായിരുന്നു.

പാലപ്പുറം പഴയ പോസ്റ്റിനു സമീപം മാറ്റമ്പറ്റക്കാട്ടിൽ രാമന്റെ വീട്ടുവളപ്പിലെ 60 അടിയോളം ഉയരം വരുന്ന പനയിൽ കയറിയതായിരുന്നു രാജൻ. രാവിലെ ഏഴുമണിയോടെയാണ് ഇയാൾ പനയിൽ കയറിയത്. ഫയർ ഫോഴ്സ് എത്തി ഏറെ സാഹസികമായി ഇയാളെ താഴെയിറക്കിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഹൃദയാഘാതം ആണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മരണത്തിലും പിരിയാതെ; ഭാര്യയുടെ സംസ്കാരച്ചടങ്ങുകൾക്കിടെ ഭർത്താവും യാത്രയായി
അർധരാത്രിയിൽ പുഴയിൽ ചാടി ആത്മഹത്യ ചെയ്യാൻ ശ്രമം, യുവതിയെയും കുട്ടികളെയും പിന്തിരിപ്പിച്ച് പൊലീസ്