
മലപ്പുറം: കഞ്ചാവ് ലഹരിയിൽ വെട്ടുകത്തിയുമായി 15 കാരൻ്റെ പരാക്രമം. മലപ്പുറം ചേകന്നൂർ അങ്ങാടിയിലാണ് പരാക്രമവുമായി 15 കാരൻ എത്തിയത്. ഹാർഡ്‍വേർ ഷോപ്പിൽ നിന്നും വെട്ടുകത്തിയെടുത്തായിരുന്നു പരാക്രമം. 15 കാരനെ നാട്ടുകാർ പിടികൂടി പൊന്നാനി പൊലീസിന് കൈമാറി.
കഴിഞ്ഞ ദിവസം വൈകിട്ട് 5.30 തോടെയാണ് സംഭവം നടന്നത്. ആനക്കര സ്ക്കൂളിന് സമീപത്തെ പൂരത്തിന് പങ്കെടുക്കാൻ എത്തിയ യുവാക്കൾ തമ്മിൽ ചേകന്നൂർ അങ്ങാടി ഭാഗത്ത് വെച്ച് വാക്ക് തർക്കവും കയ്യാങ്കളിയും ഉടലെടുത്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു പതിനഞ്ചുകാരൻ്റെ പരാക്രമം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam