16കാരന് എസ്ഐ ഉള്‍പ്പെടെ പൊലീസുകാരുടെ ക്രൂര മര്‍ദനം; നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയിൽ, പരാതി നൽകി കുടുംബം

Published : Jan 19, 2025, 04:51 PM ISTUpdated : Jan 19, 2025, 06:29 PM IST
16കാരന് എസ്ഐ ഉള്‍പ്പെടെ പൊലീസുകാരുടെ ക്രൂര മര്‍ദനം; നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയിൽ, പരാതി നൽകി കുടുംബം

Synopsis

പതിനാറുകാരനെ എസ്ഐ ഉള്‍പ്പെടെയുള്ള പൊലീസുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി.തൃശൂർ വാടാനപ്പള്ളിയിലാണ് സംഭവം. തൃശൂര്‍ തളിക്കുളം തമ്പാൻകടവ് സ്വദേശി സിഎം ജിഷ്ണു (16)നാണ് ക്രൂര മര്‍ദനമേറ്റത്

തൃശൂര്‍: പതിനാറുകാരനെ എസ്ഐ ഉള്‍പ്പെടെയുള്ള പൊലീസുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. തൃശൂർ വാടാനപ്പള്ളിയിലാണ് സംഭവം. തൃശൂര്‍ തളിക്കുളം തമ്പാൻകടവ് സ്വദേശി സിഎം ജിഷ്ണു (16)നാണ് ക്രൂര മര്‍ദനമേറ്റത്. ഉത്സവത്തിനിടെ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതിന്‍റെ പേരിലാണ് പൊലീസിന്‍റെ നടപടി.

എസ്ഐ ഉള്‍പ്പെടെയുള്ള പൊലീസുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് 16കാരന്‍റെ പരാതി. നെഞ്ചുവേദനയും പുറംവേദനയും കാരണം കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാടാനപ്പള്ളി പൊലീസ് സ്റ്റേഷനിലെ എസ്ഐ ഉൾപ്പെടെ നാല് ഉദ്യോഗസ്ഥർക്കെതിരെ സംഭവത്തിൽ കുട്ടിയുടെ കുടുംബം പരാതി നൽകി. ഇന്നലെ രാത്രി പൊലീസ് പിടികൊണ്ടുപോയി സ്റ്റേഷനിൽ വെച്ച് മര്‍ദ്ദിച്ചതായാണ് പരാതി. ഇന്ന് രാവിലെ പൊലീസ് സ്റ്റേഷനിൽ നിന്ന് തിരികെ വീട്ടിലേക്ക് അയച്ചപ്പോള്‍ കുട്ടിക്ക് നെഞ്ചുവേദനയും പുറംവേദനയും അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് പൊലീസ് മര്‍ദ്ദിച്ചെന്ന് കുട്ടി പറയുകയായിരുന്നു. 

ടര്‍ഫിൽ കളിക്കാൻ എത്തിയ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ പുഴയിലിറങ്ങി; ഒഴുക്കിൽപ്പെട്ട് രണ്ടു പേര്‍ക്ക് ദാരുണാന്ത്യം

PREV
Read more Articles on
click me!

Recommended Stories

റോഡരികിൽ പട്ടിക്കുട്ടികളുടെ നിർത്താതെയുള്ള കരച്ചിൽ, നോക്കിയപ്പോൾ ടാറിൽ വീപ്പയിൽ കുടുങ്ങി ജീവനു വേണ്ടി മല്ലിടുന്നു, രക്ഷിച്ച് കാസർകോട് ഫയർഫോഴ്‌സ്
അടിച്ച് പൂസായി നടക്കാവിലെ ഹോട്ടലിൽ എത്തി, പിന്നെ ബീഫ് ഫ്രൈയുടെ പേരിൽ കൂട്ടത്തല്ല്; പൊലീസ് എത്തിയിട്ടും നിർത്തിയില്ല, ഒരാൾക്ക് പരിക്ക്