
പത്തനംതിട്ട: പത്തനംതിട്ടയിൽ ഒഴുക്കിൽപ്പെട്ട് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു. പത്തനംതിട്ട ഓമല്ലൂര്‍ അച്ഛൻകോവിലാറ്റിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാര്‍ത്ഥികളാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്കുശേഷമാണ് ദാരുണ സംഭവം. പത്താം ക്ലാസ് വിദ്യാർത്ഥികളായ ശ്രീശരൺ (ഇലവുംതിട്ട സ്വദേശി) , ഏബല്‍ (ചീക്കനാൽ സ്വദേശി) എന്നിവരാണ് മരിച്ചത്.
ഓമല്ലൂര്‍ ആര്യഭാരതി സ്കൂളിലെ വിദ്യാര്‍ത്ഥികളായ ഇരുവരും പുഴയ്ക്ക് സമീപത്തെ ടര്‍ഫിൽ കളിക്കാൻ എത്തിയതായിരുന്നു. കളി കഴിഞ്ഞ് പുഴയിൽ കുളിക്കാനിറങ്ങിയതാണെന്നാണ് കരുതുന്നത്. പുഴയിലിറങ്ങിയ ഇരുവരും ഒഴുക്കിൽപ്പെട്ടു. കൂടെയുണ്ടായിരുന്ന വിദ്യാര്‍ത്ഥികളുടെ നിലവിളി കേട്ട് സമീപത്തുണ്ടായിരുന്നവര്‍ സ്ഥലത്തെത്തിയെങ്കിലും വിദ്യാര്‍ത്ഥികളെ കണ്ടെത്താനായില്ല. ഫയര്‍ഫോഴ്സ് എത്തി നടത്തിയ തെരച്ചിലിലാണ് രണ്ടുപേരുടെയും മൃതദേഹം കണ്ടെത്തിയത്. സുഹൃത്തക്കളായ അഞ്ചുപേരാണ് കുളിക്കാനിറങ്ങിയത്.
സ്കൂളിന്റെ വാതിൽ മുറിച്ച് അകത്തുകടന്നു, വിലപിടിപ്പുള്ളതൊന്നും നഷ്ടപ്പെട്ടില്ല; പൊലീസിനെ വലച്ച് മോഷണം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam