17കാരിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു, ഓട്ടോറിക്ഷ ഡ്രൈവർ അറസ്റ്റിൽ

Published : Jun 09, 2022, 08:57 PM ISTUpdated : Jun 09, 2022, 09:03 PM IST
17കാരിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു, ഓട്ടോറിക്ഷ ഡ്രൈവർ അറസ്റ്റിൽ

Synopsis

വിവാഹിതനായ ഇയാൾ താൻ ആ ബന്ധം വേർപെടുത്തി എന്ന് കുട്ടിയെ പറഞ്ഞ് വിശ്വസിപ്പിയ്ക്കുകയും വിവാഹം ചെയ്തു കൊള്ളാം എന്ന് വാഗ്ദാനം നൽകുകയും ചെയ്തു

തിരുവനന്തപുരം: തിരുവനന്തപുരം കഠിനംകുളത്ത് വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ഓട്ടോറിക്ഷ ഡ്രൈവർ അറസ്റ്റിൽ. പെരുമാതുറ സ്വദേശിയായ അഫ്സൽ(31) ആണ് പൊലീസ് പിടിയിൽ ആയത്. ഇൻസ്റ്റാഗ്രാം വഴി ആറു മാസം മുൻപ് ആണ് പ്രതി 17 വയസ്സുള്ള പെൺകുട്ടിയുമായി പരിചയപ്പെടുന്നത്.

വിവാഹിതനായ ഇയാൾ താൻ ആ ബന്ധം വേർപെടുത്തി എന്ന് കുട്ടിയെ പറഞ്ഞ് വിശ്വസിപ്പിയ്ക്കുകയും വിവാഹം ചെയ്തു കൊള്ളാം എന്ന് വാഗ്ദാനം നൽകുകയും ചെയ്തു. എന്നിട്ട് ഓട്ടോറിക്ഷയിൽ പെരുമാതുറയിലുള്ള തന്റെ വീട്ടിലേയ്ക്ക് കൂട്ടി കൊണ്ടു പോയി പീഡിപ്പിയ്ക്കുകയായിരുന്നു. വർഷങ്ങളായി പെരുമാതുറയിൽ ഓട്ടോറിക്ഷ ഡ്രൈവറായി ജോലി നോക്കുകയായിരുന്നു ഇയാൾ. കഠിനംകുളം പൊലീസ് സ്റ്റേഷൻ ISHO അൻസാരി എ യുടെ നേതൃത്ത്വത്തിൽ എസ്സ്.ഐ സം. വി, GSI ഷാജി പി. SCPO നജുമുദ്ദീൻ, ബിജു, CPO വിഷ്ണുവിജയൻ, ആനന്ദ് എന്നിവർ ചേർന്നാണ് പിടികൂടിയത്.

Read More: ആറുമാസം ക്രൂരബലാല്‍സംഗം, നിവൃത്തിയില്ലാതെ പ്രതിയെ കഴുത്തുഞെരിച്ചുകൊന്ന 13-കാരിക്ക് ജയില്‍

അതേസമയം മലപ്പുറം മഞ്ചേരിയിൽ പതിനാറുകാരന് കഞ്ചാവും മദ്യവും നൽകി തട്ടിക്കൊണ്ടുപോകുകയും സംഘം ചേർന്ന് പീഡിപ്പിക്കുകയും ചെയ്ത കേസിൽ ഒളിവിലായിരുന്ന രണ്ടാം പ്രതി  മഞ്ചേരി പോക്സോ സ്പെഷ്യൽ കോടതിയിൽ കീഴടങ്ങി. പരപ്പനങ്ങാടി സ്വദേശി ഷംസീർ (25) ആണ് കീഴടങ്ങിയത്.  ഇയാളെ കോടതി ജൂൺ 22 വരെ റിമാൻഡ് ചെയ്തു. 2019 മെയ് 31 മുതൽ 2022 മാർച്ച് 17നും ഇടയിൽ 16കാരന് പലതവണ മയക്കു മരുന്ന് നൽകിയതായാണ് പരാതി.  മയക്കു മരുന്ന് വിൽപ്പന നടത്താനായി കുട്ടിയെ ഉപയോഗിച്ചതായും പരാതിയുണ്ട്. കേസിൽ പരപ്പനങ്ങാടി പൊലീസ് നേരത്തെ അറസ്റ്റ് ചെയ്ത ഒന്നാം പ്രതി കെട്ടുങ്ങൽ സ്വദേശി ഇസ്മയിൽ (35) റിമാന്റിലാണ്. 

PREV
Read more Articles on
click me!

Recommended Stories

പട്ടാപ്പകൽ കോളേജിനകത്തേയ്ക്ക് പാഞ്ഞുകയറി കാട്ടുപന്നി; മുന്നിൽപ്പെട്ടത് അധ്യാപകൻ, ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
വീടിന് മുകളിൽ ഉഗ്രശബ്ദം, ഞെട്ടിത്തരിച്ച് വീട്ടുകാർ; ആകാശത്ത് നിന്ന് വീടിന് മുകളില്‍ പതിച്ചത് 50 കിലോയോളം തൂക്കമുള്ള ഐസ് കട്ട