കൊവിഡ് വ്യാപനം; കോഴിക്കോട് ജില്ലയിൽ 18 കണ്ടെയ്ൻമെൻ്റ് സോണുകൾ കൂടി

Published : Aug 10, 2020, 11:19 PM ISTUpdated : Aug 10, 2020, 11:35 PM IST
കൊവിഡ് വ്യാപനം; കോഴിക്കോട് ജില്ലയിൽ 18 കണ്ടെയ്ൻമെൻ്റ് സോണുകൾ കൂടി

Synopsis

ഓമശ്ശേരി ഗ്രാമപഞ്ചായത്തിലെ വാർഡ് 12-കണിയാർ കണ്ടം, വാർഡ് 18- കൂടത്തായി എന്നിവയെയാണ് കണ്ടെയ്ൻമെൻ്റ് സോണുകളായി പ്രഖ്യാപിച്ചത്. 

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ പുതുതായി 18 കണ്ടെയ്ൻമെൻ്റ് സോണുകൾ കൂടി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു.കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് മുഴുവൻ വാർഡുകളും കണ്ടെയ്ൻമെൻ്റ് സോണുകളായി പ്രഖ്യാപിച്ചു. കൊവിഡ് 19 സാമൂഹ്യവ്യാപനം തടയുന്നതിൻ്റെ ഭാഗമായാണ് കണ്ടെയ്ൻമെൻ്റ് സോണുകൾ പ്രഖ്യാപിച്ചത്.

ഓമശ്ശേരി ഗ്രാമപഞ്ചായത്തിലെ വാർഡ് 12-കണിയാർ കണ്ടം, വാർഡ് 18- കൂടത്തായി എന്നിവയെയാണ് കണ്ടെയ്ൻമെൻ്റ് സോണുകളായി പ്രഖ്യാപിച്ചത്. ഓമശ്ശേരി ഗ്രാമപഞ്ചായത്തിലെ വാർഡുകളായ 6,10,11,17 എന്നിവയെയാണ് കണ്ടെയിൻമെൻ്റ് സോണിൽ നിന്നും ഒഴിവാക്കി. 

ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ വാർഡ് 8-ലെ മുതുകാട് അങ്ങാടി, വാർഡ് - 1 പന്നിക്കോട്ടൂർ, വാർഡ് 16 ലെ കൂവ്വപ്പെയിൽ അങ്ങാടി, വാർഡ് 13 -ലെ ചെമ്പ്ര അങ്ങാടി, വാർഡ് 11ലെ ചക്കിട്ടപാറ അങ്ങാടി, പേരാമ്പ്ര ഗ്രാമപഞ്ചായത്തിലെ വാർഡ് -11 ലെ നാഗത്ത് ഭാഗം.

കോഴിക്കോട് കോർപ്പറേഷനിലെ വാർഡ് 15-വെള്ളിമാടുകുന്ന്, തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ വാർഡ് 9-മറിയപ്പുറം, വാർഡ് 10-ലെ കൂളിപൊയിൽ ഭാഗം, തിരുവമ്പാടി ടൗൺ , താഴെ തിരുവമ്പാടി ടൗൺ, വാർഡ് 

ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ വാർഡ് 15-മുതുവണ്ണാച്ചി, വാർഡ്14 ലെ പുറവൂരിലെ റേഷൻപീടിക , പള്ളിജംഗ്ഷൻ, കടിയങ്ങാട് പാലം, വെളുത്തപറമ്പ് കൂനിയോട് റോഡ് എന്നീ ഭാഗങ്ങൾ, പനങ്ങാട് ഗ്രാമപഞ്ചായത്തിലെ വാർഡ് 7-പൂവമ്പായി, ചെറുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 14-നെരപ്പം, നടുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ വാർഡ്  8-കാവുന്തറ ഈസ്റ്റ്,  വടകര മുൻസിപ്പാലിറ്റിയിലെ വാർഡ് 31-പുതുപ്പണം എന്നിവയെയാണ് കണ്ടെയ്മെന്റ് സോണുകളായി പ്രഖ്യാപിച്ചത്. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബൈക്കിൽ നിന്നും ആളിപ്പടർന്ന തീ സമീപത്തെ കാറിലേക്കും എത്തി, വീടിന് മുന്നിൽ പാർക്ക് ചെയ്ത വാഹനങ്ങൾ കത്തിനശിച്ചു
പ്രിയദർശിനി ബസിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം: പ്രതി പിടിയിൽ