
കല്‍പ്പറ്റ: വയനാട്ടില്‍ ഇന്ന് 33 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 41 പേര്‍ രോഗമുക്തി നേടി. 31 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. മറ്റുളളവരില്‍ ഒരാള്‍ വിദേശത്ത് നിന്നും ഒരാള്‍ മൈസൂരില്‍ നിന്നും വന്നവരാണ്. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 920 ആയി. ഇതില്‍ 583 പേര്‍ രോഗമുക്തരായി. രണ്ടു പേര്‍ മരണപ്പെട്ടു. നിലവില്‍ 335 പേരാണ് ചികിത്സയിലുള്ളത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍
വാളാട് സമ്പര്‍ക്കത്തിലുള്ള 24 പേര്‍ (പുരുഷന്‍മാര്‍- 13, സ്ത്രീകള്‍- 6, കുട്ടികള്‍- 5), മാനന്തവാടി സമ്പര്‍ക്കത്തിലുള്ള 5 പേര്‍ (വേമം സ്വദേശി-28 വയസ്, എടവക സ്വദേശികളായ രണ്ട് പുരുഷന്‍മാര്‍- 18, 15 വയസ്, ഒരു സ്ത്രീ - 39, ഒരു കുട്ടി- 9), കണ്ണൂരില്‍ ജോലി ചെയ്യുന്ന മുട്ടില്‍ സ്വദേശിയായ പോലീസുകാരന്‍ (29), ലോറി ഡ്രൈവറുടെ സമ്പര്‍ക്കത്തിലുളള പെരിക്കല്ലൂര്‍ സ്വദേശി (40), മസ്‌ക്കറ്റില്‍ നിന്നെത്തിയ ബത്തേരി സ്വദേശി (31), മൈസൂരില്‍ നിന്നെത്തിയ നെന്‍മേനി സ്വദേശി (32) എന്നിവരാണ് രോഗം സ്ഥിരീകരിച്ചവര്‍.
പുതുതായി നിരീക്ഷണത്തിലുള്ളവർ
ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 138 പേരാണ്. ആകെ നിരീക്ഷണത്തിലുള്ളത് 2774 പേരാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam