വേമ്പനാട് കായൽ 2.5 കിലോമീറ്റർ നീന്തിക്കടന്ന് 184 പേർ; വിസ്മയമായി 6 വയസ്സുകാരൻ മുതൽ 70-കാരൻ വരെ

Published : Feb 15, 2026, 06:47 PM IST
184 swimmers crossing Vembanad Lake from Cherthala to Vaikom led by trainer Saji Valassery

Synopsis

184 പേർ വേമ്പനാട് കായൽ നീന്തിക്കടന്നു. സജി വാളാശ്ശേരിയുടെ ശിക്ഷണത്തിൽ പരിശീലനം നേടിയ സംഘം ചേർത്തല മുതൽ വൈക്കം വരെയുള്ള രണ്ടര കിലോമീറ്റർ ദൂരം വിജയകരമായി പൂർത്തിയാക്കി.

വൈക്കം: മുങ്ങിമരണങ്ങൾ ഒഴിവാക്കൂ, നീന്തൽ അഭ്യസിക്കൂ എന്ന ശക്തമായ സന്ദേശവുമായി വേമ്പനാട് കായലിന്റെ ഓളപ്പരപ്പുകളെ കീഴടക്കി 184 നീന്തൽ താരങ്ങൾ. ചേർത്തല ചൂളക്കടവിൽ നിന്നും വൈക്കം ബോട്ട് ജെട്ടിയിലേക്കുള്ള രണ്ടര കിലോമീറ്ററോളം ദൂരം വെറും രണ്ടേകാൽ മണിക്കൂർ കൊണ്ടാണ് ഇവർ നീന്തിക്കയറിയത്. ആറുവയസ്സുകാരൻ ഇസാൻ മുതൽ 70 വയസ്സുകാരനായ സ്റ്റാൻലി ജോസഫ് വരെ ഈ ദൗത്യത്തിൽ പങ്കാളികളായി. തീവ്രമായ പരിശീലനത്തിന് ശേഷമാണ് ഇവർ കായൽ നീന്തിക്കടക്കാൻ എത്തിയത്.

കഴിഞ്ഞ 17 വർഷമായി ആലുവ ദേശം കടവിൽ സൗജന്യ നീന്തൽ പരിശീലനം നൽകുന്ന സജി വാളാശ്ശേരിയുടെ ശിക്ഷണത്തിലാണ് ഈ സംഘം തയ്യാറെടുത്തത്. ഇതുവരെ 16,000-ത്തോളം പേരെ അദ്ദേഹം നീന്തൽ പഠിപ്പിച്ചിട്ടുണ്ട്. രാവിലെ ഏഴരയ്ക്ക് ചേർത്തല ചൂളക്കടവിൽ നടന്ന ചടങ്ങിൽ അരൂർ എംഎൽഎ ദലീമ നീന്തൽ യജ്ഞം ഫ്ലാഗ് ഓഫ് ചെയ്തു. വൈക്കം ബോട്ട് ജെട്ടിയിൽ ആവേശകരമായ വരവേൽപ്പാണ് നീന്തിക്കയറിയവർക്ക് ജനപ്രതിനിധികളും നാട്ടുകാരും ബന്ധുക്കളും ചേർന്ന് നൽകിയത്. നീന്തൽ ഒരു കായിക വിനോദം എന്നതിലുപരി ജീവൻ രക്ഷിക്കാനുള്ള അത്യാവശ്യ കലയാണെന്ന് ഈ നേട്ടം ഒരിക്കൽ കൂടി തെളിയിക്കുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ആഡംബര കാറിലെ യാത്രക്കാർ പൊലീസിനോട് പറഞ്ഞത് പരസ്പര വിരുദ്ധമായ കാര്യങ്ങൾ; പരിശോധനയിൽ പിടിച്ചത് 35 കിലോ കഞ്ചാവ്
ഭാര്യയെ വീട്ടുകാരുടെ മുന്നിൽ മർദ്ദിച്ചു, കണ്ടുനിന്ന ബന്ധുക്കൾ ചോദ്യം ചെയ്തു; യുവാവ് ഭാര്യയുടെ വീടിന് തീയിട്ടു