കോഴിക്കോട് പേരാമ്പ്രയിൽ നിന്ന് കാണാതായ റിട്ടയേർഡ് അധ്യാപകൻ രാജീവൻ മാസ്റ്ററെ കർണാടകയിലെ ഉടുപ്പിയിൽ കണ്ടെത്തി. മകളുടെ വിവാഹത്തിന് സ്വർണം വാങ്ങാൻ പോയ ഇദ്ദേഹത്തെ തിങ്കളാഴ്ച മുതലാണ് കാണാതായത്. ബന്ധുക്കളുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്.
കോഴിക്കോട്: ദിവസങ്ങള്‍ക്ക് മുന്‍പ് കാണാതായ റിട്ടയേര്‍ഡ് അധ്യാപകനെ കര്‍ണാടകയിലെ ഉടുപ്പിയില്‍ കണ്ടെത്തി. കോഴിക്കോട് പേരാമ്പ്രയില്‍ നിന്ന് കാണാതായ രാജീവന്‍ മാസ്റ്ററെയാണ് ഉഡുപ്പിയില്‍ കണ്ടെത്തിയത്. ചേനോളി പുത്തനെടുത്ത് സ്വദേശിയായ ഇദ്ദേഹത്തെ കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് കാണാതായത്. മകളുടെ വിവാഹ ആവശ്യങ്ങള്‍ക്കായി സ്വര്‍ണം വാങ്ങാന്‍ വീട്ടില്‍ നിന്ന് പുറപ്പെട്ടതായിരുന്നു. എന്നാല്‍ പിന്നീട് ഇദ്ദേഹം തിരിച്ചെത്തിയില്ല. കൊല്ലൂര്‍ മൂകാംബിക ഭാഗത്തുണ്ടെന്ന് വിവരം ലഭിച്ചതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഉഡുപ്പിയില്‍ വെച്ച് കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് ബന്ധുക്കള്‍ക്ക് ഇദ്ദേഹത്തെ കണ്ടെത്തിയ വിവരം ലഭിച്ചത്. കാണാതായതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.


