ആഡംബര കാറിലെ യാത്രക്കാർ പൊലീസിനോട് പറഞ്ഞത് പരസ്പര വിരുദ്ധമായ കാര്യങ്ങൾ; പരിശോധനയിൽ പിടിച്ചത് 35 കിലോ കഞ്ചാവ്

Published : Feb 15, 2026, 06:45 PM ISTUpdated : Feb 15, 2026, 07:02 PM IST
Skoda car ganja

Synopsis

ഒഡീഷയിൽ നിന്ന് തമിഴ്‌നാട് വഴി കേരളത്തിലേക്ക് കഞ്ചാവ് കടത്താൻ ശ്രമിച്ച സ്ത്രീ അടക്കമുള്ള മൂന്നംഗ സംഘം കുമളിക്ക് സമീപം പിടിയിലായി. ഇവരിൽ നിന്ന് 35 കിലോ കഞ്ചാവും ആഡംബര കാറും പണവും പോലീസ് പിടിച്ചെടുത്തു. ഇടപാടുകാരെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കട്ടപ്പന: ഒഡീഷയിൽ നിന്നും തമിഴ്‌നാട് വഴി കേരളത്തിലേക്ക് കഞ്ചാവ് കടത്താൻ ശ്രമിച്ച സ്ത്രീയടക്കം മൂന്ന് പേർ പിടിയിൽ. കേരള - തമിഴ്നാട് അതിർത്തിയായ കുമളിക്ക് സമീപം തേനി ജില്ലയിലെ ലോവർ ക്യാമ്പ് ചെക്ക്പോസ്റ്റിലാണ് സംഭവം. മധുര കാമരാജപുരം സ്വദേശികളായ മുനിയസാമി, ബാലസുബ്രഹ്മണ്യൻ, സെൽവി എന്നിവരാണ് കഞ്ചാവുമായി പിടിയിലായത്. 35 കിലോ കഞ്ചാവും ആഡംബര കാറും പണവും പോലീസ് കസ്റ്റഡിയിലെടുത്തു.

കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്നതായി ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കുമളി ലോവർ ക്യാമ്പ് സർക്കിൾ ഇൻസ്പെക്ടർ സൂര്യ തിലഗ റാണിയുടെ നേതൃത്വത്തിൽ പോലീസ് വാഹന പരിശോധന ശക്തമാക്കിയിരുന്നു. തേനി – കുമളി മെയിൻ റോഡിലൂടെ എത്തിയ ആഡംബര കാർ സംശയം തോന്നി പൊലീസ് തടഞ്ഞു. വാഹനത്തിലുണ്ടായിരുന്നവർ ചോദ്യങ്ങൾക്ക് പരസ്പര വിരുദ്ധമായ മറുപടി നൽകിയതോടെ സംശയം ബലപ്പെട്ടു. വാഹനം വിശദമായി പരിശോധിച്ചപ്പോഴാണ് 35 കിലോ കഞ്ചാവ് കണ്ടെത്തിയത്. ഒഡീഷയിൽ നിന്ന് കഞ്ചാവ് വാങ്ങി കേരളത്തിൽ വിൽപ്പനയ്ക്കായി കൊണ്ടുപോകകയായിരുന്നുവെന്നാണ് ചോദ്യം ചെയ്യലിൽ മൂവർ സംഘം പോലീസിനോട് പറഞ്ഞത്. കഞ്ചാവ് കടത്താൻ ഉപയോഗിച്ച ആഡംബര കാർ, നാല് മൊബൈൽ ഫോണുകൾ, 1.18 ലക്ഷം രൂപ എന്നിവയും പോലീസ് പിടിച്ചെടുത്തു. ഇവരുമായി കഞ്ചാവ് ഇടപാട് നടത്തുന്ന ഒഡീഷയിലെയും കേരളത്തിലെയും ആളുകളെ കണ്ടെത്താനുള്ള അന്വേഷണം തമിഴ്‌നാട് പോലീസ് ആരംഭിച്ചിട്ടുണ്ട്. കഞ്ചാവെത്തുന്നത് തടയാൻ ഇരു സംസ്ഥാനങ്ങളും പരോശോധന നടത്തുന്നുണ്ടെങ്കിലും അതിർത്തി മേഖലകൾ കേന്ദ്രീകരിച്ച് കടത്ത് ഇപ്പോഴും തുടരുകയാണ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വേമ്പനാട് കായൽ 2.5 കിലോമീറ്റർ നീന്തിക്കടന്ന് 184 പേർ; വിസ്മയമായി 6 വയസ്സുകാരൻ മുതൽ 70-കാരൻ വരെ
ഭാര്യയെ വീട്ടുകാരുടെ മുന്നിൽ മർദ്ദിച്ചു, കണ്ടുനിന്ന ബന്ധുക്കൾ ചോദ്യം ചെയ്തു; യുവാവ് ഭാര്യയുടെ വീടിന് തീയിട്ടു