ഭാര്യയെ വീട്ടുകാരുടെ മുന്നിൽ മർദ്ദിച്ചു, കണ്ടുനിന്ന ബന്ധുക്കൾ ചോദ്യം ചെയ്തു; യുവാവ് ഭാര്യയുടെ വീടിന് തീയിട്ടു

Published : Feb 15, 2026, 06:22 PM IST
Kerala Police

Synopsis

ഭാര്യയെ മർദിച്ചത് ചോദ്യം ചെയ്തതിലുള്ള പ്രകോപനത്തിൽ ഭർത്താവ് ഭാര്യയുടെ വീടിന് തീയിട്ടു. കോഴിക്കോട് കാരശേരിയിൽ നടന്ന സംഭവത്തിൽ മുക്കം സ്വദേശിയായ റാഷിദിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിൽ വീടിൻ്റെ അടുക്കള ഭാഗം പൂർണമായി കത്തിനശിച്ചു.

കോഴിക്കോട്: ഭാര്യയെ ആക്രമിച്ചത് ചോദ്യം ചെയ്തതിന് ഭർത്താവായ യുവാവിൻ്റെ പ്രതികാരം. മുക്കം സ്വദേശിയായ റാഷിദ്, ഭാര്യയുടെ വീടിന് തീയിട്ടു. കോഴിക്കോട് കാരശേരി വലിയ പറമ്പിലാണ് സംഭവം. വീടിൻ്റെ അടുക്കള ഭാഗം പൂർണമായി കത്തിനശിച്ചു. വീട്ടുകാരുടെ പരാതിയിൽ റാഷിദിനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം യുവതിയെ വീട്ടുകാരുടെ മുൻപിൽ വച്ച് റാഷിദ് മർദിച്ചിരുന്നു. ഇത് യുവതിയുടെ വീട്ടുകാർ ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണം.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

നേമത്ത് എസ്എൻഡിപി ഓഫീസിന് മുന്നിൽ ശ്രീനാരായണ ഗുരുവിൻ്റെ പ്രതിമ തകർത്തു; പ്രതി പൊലീസ് പിടിയിൽ
വിവാഹ സൽക്കാരത്തിന് ആവശ്യമായ മദ്യം വീട്ടിൽ തന്നെ വാറ്റി, ബാക്കിയായത് രണ്ട് ലിറ്റര്‍, വാറ്റുപകരണങ്ങളും പിടികൂടി