തമ്പാനൂർ മുത്തുമാരിയമ്മൻ ക്ഷേത്രത്തിന് സമീപം യുവാക്കളുടെ തെറിവിളി, തടയാനെത്തിയ പൊലീസുകാരെ തല്ലി; 19 കാരൻ പിടിയിൽ

Published : Apr 06, 2026, 07:25 PM IST
Youth arrested for attack police

Synopsis

റോഡിൽ യുവാക്കൾ തമ്മിൽ അസഭ്യം വിളിക്കുകയും ബഹളം വെക്കുകയും ചെയ്യുന്നത് അറിഞ്ഞെത്തിയ പൊലീസുകാരെ പ്രതികൾ ചേർന്ന് തടഞ്ഞുവെച്ച് മർദിക്കുകയായിരുന്നു. കേസിൽ ഇതുവരെ രണ്ട് പ്രതികൾ പിടിയിലായി.

​തിരുവനന്തപുരം: പൊതുസ്ഥലത്ത് അസഭ്യം വിളിക്കുന്നത് തടയാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥരെ മർദിച്ച കേസിൽ ഒരാൾകൂടി അറസ്റ്റിൽ. രാജാജി നഗർ സ്വദേശിയായ സിബിൻ (19) ആണ് കന്റോൺമെന്റ് പൊലീസിന്റെ പിടിയിലായത്. ഇയാൾ നിലവിൽ കന്റോൺമെന്റ് സ്റ്റേഷനിലെ ഗുണ്ടാലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ മാർച്ച് 22-ന് രാത്രി തമ്പാനൂർ മുത്തുമാരിയമ്മൻ ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം.

റോഡിൽ യുവാക്കൾ തമ്മിൽ അസഭ്യം വിളിക്കുകയും ബഹളം വെക്കുകയും ചെയ്യുന്നത് അറിഞ്ഞെത്തിയ പൊലീസുകാരെ പ്രതികൾ ചേർന്ന് തടഞ്ഞുവെച്ച് മർദിക്കുകയായിരുന്നു. ​ഈ കേസിൽ പ്രതിയായ സൂരജിനെ നേരത്തെ തന്നെ പൊലീസ് പിടികൂടിയിരുന്നു. ഇയാൾ ഇപ്പോൾ റിമാൻഡിലാണ്. ​അക്രമത്തിൽ പങ്കാളിയായ മറ്റൊരു പ്രതി അഭിരാമിനായി പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. ​അറസ്റ്റിലായ സിബിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പിതാവിന്‍റെ ജോലി പോയി, ഫീസടക്കാൻ പണമില്ല, തളരാതെ 18കാരൻ; ബിരിയാണി വിറ്റ് ഹോട്ടൽ മാനേജ്മെന്‍റ് വിദ്യാർത്ഥിയുടെ അതിജീവനം
'താക്കോൽ കളഞ്ഞുപോയി', ഹോര്‍മൂസ് തുറക്കാൻ ആവശ്യപ്പെട്ട് ഭീഷണിയും തെറിവിളിയും നടത്തിയ ട്രംപിനെ പരിഹസിച്ച് ഇറാൻ എംബസികൾ