കൈ കഴുകുന്നതിനിടെ ട്രെയിനിൽ നിന്ന് പുറത്തേക്ക് തെറിച്ച് വീണു, 19 കാരിക്ക് ദാരുണാന്ത്യം

Published : Jul 31, 2023, 09:12 PM IST
കൈ കഴുകുന്നതിനിടെ ട്രെയിനിൽ നിന്ന് പുറത്തേക്ക് തെറിച്ച് വീണു, 19 കാരിക്ക് ദാരുണാന്ത്യം

Synopsis

തിരുവനന്തപുരത്തേയ്ക്കുള്ള യാത്രക്കിടെ പോർബന്തർ കൊച്ചുവേളി എക്സ്പ്രസ് പരവൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് അപകടം

തിരുവനന്തപുരം: ട്രെയിനിൽ നിന്ന് വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് 19 കാരിക്ക് ദാരുണാന്ത്യം.  തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വർക്കല ഇടവ കാപ്പിൽ മൂന്നുമൂല വീട്ടിൽ രേവതി (19) ആണ് ഇന്ന് രാവിലെ 8.30 മണിയോടെ മരിച്ചത്. ജൂലൈ 29 ന് വൈകിട്ട് 4.15 ന് ആയിരുന്നു അപകടം സംഭവിച്ചത്. 

കൊല്ലത്ത് നിന്നും തിരുവനന്തപുരത്തേയ്ക്കുള്ള യാത്രക്കിടെ പോർബന്തർ കൊച്ചുവേളി എക്സ്പ്രസ് പരവൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് അപകടം. പെണ്‍കുട്ടി കൈ കഴുകുന്നതിനിടെ പുറത്തേയ്ക്ക് തെറിച്ചു വീഴുകയായിരുന്നുവെന്ന് രക്ഷിക്കാൻ ശ്രമിച്ച കൊല്ലം വാടി സ്വദേശി സൂരജ് പൊലീസിന് മൊഴി നല്കിയിരുന്നു. രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഇയാളും ട്രെയിനിൽ നിന്ന് വീണ് പരിക്കേറ്റിരുന്നു.

Read More :  രണ്ട് നക്ഷത്ര ആമകള്‍, വില 10 മുതൽ 25 ലക്ഷം വരെ!; കഴക്കൂട്ടത്ത് കെഎസ്ഇബി ജീവനക്കാർ ഉൾപ്പടെ 3 പേർ പിടിയിൽ

PREV
click me!

Recommended Stories

കിടപ്പുമുറിയിൽ പാതിരാത്രി ഒന്നരക്ക് 'ഭീകര' ശബ്ദം, കട്ടിലിനടിയിൽ പത്തിവിടർത്തി ഭീമൻ രാജവെമ്പാല! വീട്ടുകാർ ഞെട്ടി, വനംവകുപ്പെത്തി പിടികൂടി
വിലയുണ്ട്, ആ വിവരങ്ങൾക്ക്! 4 ഇഞ്ച് വ്യാസമുള്ള ചെറിയ ദ്വാരത്തിലൂടെ അഴുക്കുചാലിൽ വീണ മൊബൈൽ ഫോൺ, മണിക്കൂറുകൾ നീണ്ട പരിശ്രമം, ഒടുവിൽ തിരികെയെടുത്തു