
കൊച്ചി: കാമുകിയുമായി കറങ്ങാന്‍ കാര്‍ മോഷ്ടിച്ച 19 കാരനായ യുവാവിനെ കഴിഞ്ഞ ദിവസമാണ് മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. പായിപ്ര പൈനാപ്പിള്‍ സിറ്റി സ്വദേശിയായ പത്തൊമ്പതുകാരന്‍ അല്‍ സാബിത്താണ് അറസ്റ്റിലായത്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. 28 വയസുകാരിയായ പൂന്തുറ സ്വദേശിയായ കാമുകിക്ക് പണം നൽകാനായി സാബിത്ത് നേരത്തെയും ചെറിയ മോഷണങ്ങൾ നടത്തിയതായി അന്വേഷണത്തിൽ പൊലീസ് കണ്ടെത്തി.
28കാരിയുമായി പ്രണയം തുടങ്ങിയിട്ട് രണ്ടു വര്‍ഷമായിയെന്നും കാമുകി ആവശ്യപ്പെടുന്ന പണം കണ്ടെത്താന്‍ മുമ്പും ചെറിയ കളവുകള്‍ നടത്തിയിട്ടുണ്ടെന്നും സാബിത് പൊലീസിനോട് പറഞ്ഞു. പല തവണ യുവാവ് മോഷണം നടത്തിയെങ്കിലും പിടിക്കപ്പെടുന്നത് ഇത് ആദ്യമായിട്ടെന്നാണ് പൊലീസ് പറയുന്നത്. വെള്ള നിറത്തിലുള്ള സ്വിഫ്റ്റ് കാറിൽ രൂപമാറ്റം വരുത്തിയെങ്കിലും സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ സാബിത്ത് കുടുങ്ങുകയായിരുന്നു.
ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട കാമുകിയുമായി കറങ്ങാനായിരുന്നുവത്രേ മോഷണം. സാബിത്ത് കാമുകിയെ പരിചയപ്പെട്ടത് ഇന്‍സ്റ്റഗ്രാം വഴിയാണ്. വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമാണ് കാമുകിയെന്നും സാബിത്ത് പൊലീസിനോട് പറഞ്ഞു. പത്താം ക്ലാസ് വരെ മാത്രമാണ് സാബിത്തിന് വിദ്യാഭ്യാസം. മൂവാറ്റുപുഴയില്‍ നിന്ന് മോഷ്ടിച്ച കാറുമായി തിരുവനന്തപുരത്ത് എത്തിയാണ് പായിപ്ര സ്വദേശിയായ യുവാവ് രണ്ടു കുട്ടികളുടെ അമ്മയായ കാമുകിയുമായി കറങ്ങി നടന്നത്.
ഈ മാസം നാലാം തീയതിയാണ് മൂവാറ്റുപുഴ കരുട്ടുകാവ് ഭാഗത്തെ വീടിന്‍റെ കാര്‍പോര്‍ച്ചില്‍ ഉണ്ടായിരുന്ന കാര്‍ സാബിത്ത് മോഷ്ടിക്കുന്നത്.യുവാവ് കാറുമായി കടന്നു കളയുന്ന സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയ പൊലീസ് എത്തിയത് തിരുവനന്തപുരം പൂന്തുറയിലാണ്. കാറിന്‍റെ നമ്പര്‍ പ്ലേറ്റ് മാറ്റിയും രൂപമാറ്റം വരുത്തിയുമായിരുന്നു സാബിത്തിന്‍റെ കറക്കം. ഒടുവിൽ പിടിയിലായപ്പോഴാണ് സാബിത് മോഷണത്തിന്‍റെ കാരണം പറഞ്ഞത്.
വീഡിയോ സ്റ്റോറി കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam