
പാലക്കാട്: പഞ്ചായത്ത് കുടിവെള്ള പദ്ധതിയുടെ മോട്ടോർ ഷെഡിന്റെ വാതിൽ പൊളിച്ച് വാൾവുകൾ മോഷ്ടിച്ച 2 പേർ അറസ്റ്റിൽ. ആലത്തൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ചേരാമംഗലം മണലിക്കാട് എന്ന സ്ഥലത്താണ് മോഷണം. കുനിശ്ശേരി സ്വദേശികളായ നൂർ മുഹമ്മദ്(33), മുരളീധരൻ എന്നിവരാണ് സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായത്. ഏകദേശം 30,000 രൂപ വില വരുന്ന 4 പൈപ്പുകളാണ് ഇവർ മോഷ്ടിച്ചത്. മോട്ടോർ ഷെഡിന്റെ വാതിൽ തകർത്താണ് മോഷണം. പമ്പ് ഓപ്പറേറ്റായ ചന്ദ്രനാണ് വാൾവുകൾ കാണാനില്ലെന്ന് പറഞ്ഞ് പൊലീസിൽ പരാതി നൽകിയത്. വാൾവുകൾ മോഷ്ടിക്കാൻ ഉപയോഗിച്ച KL 49 D 9960 നമ്പർ ഓട്ടോറിക്ഷയും വാൾവുകളും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam