ഔദ്യോഗിക വാഹനത്തിൽ നിന്ന് പൊലീസ് മദ്യക്കുപ്പി കണ്ടെത്തിയിരുന്നു. കാക്കനാട് റീജിണൽ ലാബിൽ നടത്തിയ പരിശോധനയിലാണ് മദ്യപിച്ചെന്ന സ്ഥിരീകരണം.
തിരുവനന്തപുരം: മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ എസ്ഐക്കും പൊലീസുകാരനും സസ്പെൻഷൻ. കരിമണ്ണൂർ എസ്ഐ റോയ്, സിപിഒ ജിജോ ആൻ്റണി എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻറ് ചെയ്തത്. ഇരുവരെയും മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയതിന് നാട്ടുകാർ തടഞ്ഞുവച്ചിരുന്നു. ഇവരുടെ രക്തപരിശോധന ഫലം. ഇടുക്കി എസ് പിയുടെ അന്വേഷണ റിപ്പോർട്ട് എന്നിവ പരിഗണിച്ചാണ് നടപടി. ലോകകപ്പ് ഫൈനൽ മത്സരത്തിന്റെ ബിഗ് സ്ക്രീൻ പ്രദർശനത്തിനിടെയാണ് സംഭവം. ഇവരുടെ ഔദ്യോഗിക വാഹനത്തിൽ നിന്ന് പൊലീസ് മദ്യക്കുപ്പി കണ്ടെത്തിയിരുന്നു. കാക്കനാട് റീജിണൽ ലാബിൽ നടത്തിയ പരിശോധനയിലാണ് മദ്യപിച്ചെന്ന സ്ഥിരീകരണം.
