
കോഴിക്കോട് : വടകര മേപ്പയൂരിൽ കല്യാണ വീട്ടിൽ വരന്റെയും വധുവിന്റെയും ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും തമ്മിൽ കൂട്ടത്തല്ല്. കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് കല്യാണവീട്ടിൽ 'തല്ലുമാലയുണ്ടായത്'. വരനൊപ്പമെത്തിയ സംഘം മേപ്പയ്യൂരിലുള്ള വധുവിൻ്റെ വീട്ടിലെത്തിയപ്പോൾ പടക്കം പൊട്ടിച്ചതാണ് സംഘർഷങ്ങൾക്ക് തുടക്കമിട്ടത്. കാതടപ്പിക്കുന്ന ശബ്ദത്തിൽ പടക്കം പൊട്ടിയതോടെ വിവാഹവീട് വാക്കേറ്റത്തിനും കയ്യാങ്കളിക്കും വേദിയായി. പടക്കം വീണത് അയൽവാസിയുടെ വീട്ടിലേക്കാണെന്ന് കൂടിയായതോടെ ഇത് നാട്ടുകാരിൽ ഒരു വിഭാഗം ചോദ്യം ചെയ്തു.
ഇതോടെ വരനൊപ്പമെത്തിയ സംഘത്തിലെ ഒരു കൂട്ടം യുവാക്കളും നാട്ടുകാരും തമ്മിൽ കൂട്ടത്തല്ലായി. സംഘർഷത്തിൽ ഇരുപതോളം പേർക്ക് നിസ്സാര പരിക്കേറ്റു. പിന്നീട് നാട്ടുകാർ തന്നെ ഇരുവിഭാഗത്തെയും വിളിച്ചിരുത്തി. വിവാഹ വീടായതിനാൽ പ്രശ്നം നാട്ടുകാർ തന്നെ ഒത്തുതീർപ്പാക്കി. പരാതി ഇല്ലാത്തതിനാൽ പൊലീസ് കേസെടുത്തിട്ടില്ല. എന്നാൽ കൂട്ടത്തല്ലിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
READ MORE വഴി തടസ്സപ്പെടുത്തി പാര്‍ക്കിംഗ്; ചോദ്യം ചെയ്ത സി.ഐയെ വ്യോമസേനാ ഉദ്യോഗസ്ഥനും സംഘവും മര്‍ദ്ദിച്ചു
READ MORE 'വധു ഹാപ്പിയാണ്'; വിവാഹ ദിനത്തിൽ വരൻ മുങ്ങിയ വിവരമറിഞ്ഞ വധു ചെയ്തത്...
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam