
മലപ്പുറം: സാമൂഹിക മാധ്യമം വഴി പരിചയപ്പെട്ട യുവാവിനെ കരിപ്പൂര്‍ വിമാനത്താവള പരിസരത്തേക്ക് വിളിച്ചുവരുത്തി കവര്‍ച്ച ചെയ്ത സംഭവത്തില്‍ സംഘത്തിലെ ഒന്നാം പ്രതി കോടതിയില്‍ കിഴടങ്ങി. കോഴിക്കോട് കല്ലായി ജലീല്‍സ് വീട്ടില്‍ അനിസ് റഹ്മാനാണ് (20) ണ് മഞ്ചേരി കോടതിയില്‍ കീഴടങ്ങിയത്. ഇയാള്‍ പുളിക്കല്‍ കുറ്റിയില്‍ പറമ്പില്‍ വാടകക്ക് താമസിക്കുകയാണ്. നിരവധി കേസുകളില്‍ പ്രതിയാണിയാളെന്ന് പൊലീസ് പറഞ്ഞു. രണ്ട് മാസം മുമ്പാണ് കേസിനാസ്പദമായ സംഭവം. വിമാനത്താവള പരിസരത്തെ ആളൊഴിഞ്ഞ ഭാഗത്തേയ്ക്ക് യുവാവിനെ വിളിച്ചു വരുത്തിയ ശേഷം സ്‌കൂട്ടറും മൊബൈല്‍ ഫോണും പണവും കവര്‍ന്നു കടന്നുകളയുകയായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത ഒരാളെയും സംഘത്തലവന്‍ തുമ്പി സുബീഷ്, സംഘാംഗം പ്രണവ് എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മുഴുവന്‍ പ്രതികളേയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഡിവൈഎസ്പി കെ അഷ്‌റഫ്, കരിപ്പൂര്‍ സി ഐ പി ഷിബു എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം നടന്നത്.
16-കാരിയെ പത്തനംതിട്ടയിലെ വീട്ടിൽ നിന്നിറക്കി തിരുവനന്തപുരത്തെത്തിച്ച് ലൈംഗിക അതിക്രമം, അറസ്റ്റ്
മുത്തശിയുടെ സ്വര്‍ണ്ണ മാല മോഷ്ടിച്ച കൊച്ചുമകൻ അറസ്റ്റിൽ
ചാലക്കുടി: തൃശൂർ ചാലക്കുടി വെട്ടുക്കടവിൽ മുത്തശ്ശിയുടെ സ്വര്‍ണമാല മോഷ്ടിച്ച കൊച്ചുമകൻ അറസ്റ്റിൽ. ചാലക്കുടി അന്നനാട് സ്വദേശി ബെസ്റ്റിൻ ആണ് അറസ്റ്റിലായത്. കഴിഞ്ഞ 20 നായിരുന്നു സംഭവം. തനിച്ച് താമസിച്ചിരുന്ന മുത്തശ്ശിയുടെ വീട്ടിൽ മുഖം മൂടി ധരിച്ചെത്തിയ ബെസ്റ്റിന്‍ മാല പൊട്ടിച്ച് കടന്നുകളയുകയായിരുന്നു.
കാമുകിയെ വിവാഹം കഴിക്കാൻ പണം കണ്ടെത്താനായിരുന്നു മോഷണമെന്ന് ബെസ്റ്റിന്‍ പൊലീസിന് മൊഴി നല്‍കി. വയോധിക തനിച്ചായിരുന്നു വീട്ടില്‍ താമസിച്ചിരുന്നത്. ഇത് അറിയാവുന്ന ബെസ്റ്റിന്‍ കറുത്ത മുഖംമൂടിയണിഞ്ഞെത്തി മാല പൊട്ടിച്ചെടുക്കുകയായിരുന്നു. മാല പിന്നീട് അങ്കമാലിയിലെ ഒരു സ്വര്‍ണ്ണക്കടയില്‍ വിറ്റു. മാല ഇവിടെ നിന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.