ഇടുക്കിയിൽ ഓണാവധി ആഘോഷിക്കാൻ കുടുംബത്തോടൊപ്പം എത്തിയ 21 -കാരി കുഴഞ്ഞുവീണ് മരിച്ചു

Published : Sep 02, 2023, 07:28 PM ISTUpdated : Sep 02, 2023, 08:41 PM IST
ഇടുക്കിയിൽ ഓണാവധി ആഘോഷിക്കാൻ കുടുംബത്തോടൊപ്പം എത്തിയ 21 -കാരി കുഴഞ്ഞുവീണ് മരിച്ചു

Synopsis

കുടുംബാംഗങ്ങളോടൊപ്പം വിനോദയാത്രയ്ക്ക് എത്തിയ യുവതി കുഴഞ്ഞു വീണ് മരിച്ചു.

പീരുമേട്: കുടുംബാംഗങ്ങളോടൊപ്പം വിനോദയാത്രയ്ക്ക് എത്തിയ യുവതി കുഴഞ്ഞു വീണ് മരിച്ചു. കൊല്ലം നെടുമ്പന മുട്ടയ്ക്കാവ് മഞ്ഞക്കര എച്ച് എസ് വില്ലയിൽ എ.സലിമിന്റെയും മധു ജയുടെയും മകൾ സഫ്ന  സലീം (21)ആണ് മരിച്ചത്. ശനിയാഴ്ച്ച 12.30 നു കുടുംബാംഗങ്ങൾക്കൊപ്പം കുട്ടിക്കാനം വളഞ്ഞാങ്ങാനം വെള്ളച്ചാട്ടത്തിനു സമീപം നിൽക്കുമ്പോൾ ആണ്  സഫ്ന കുഴഞ്ഞു വീണത്.

ഉടൻ തന്നെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. വെളിച്ചിക്കാല ബദരിയ ബിഎഡ് കോളജിലെ ഒന്നാം വർഷ വിദ്യാർഥിനിയാണ്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. മസ്കത്തിൽ ജോലി ചെയ്യുന്ന സഫ്നയുടെ പിതാവ് ഇപ്പോൾ നാട്ടിലുണ്ട്. മാതാവ് മധു ജ കണ്ണനല്ലൂർ എംകെ എൽഎംഎച്ച്എസ് എസിലെ അധ്യാപികയാണ്. സഹോദരി ഹസ്ന സലീം.

Read more: ഓണാഘോഷം കഴിഞ്ഞ് മടങ്ങുന്നതിനിടെ വാഹനാപകടം; ബഹ്‌റൈനിൽ മലയാളികൾ ഉൾപ്പെടെ 5 പേർ മരിച്ചു

അതേസമയം, കക്കാട് വളപട്ടണം പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. അത്താഴക്കുന്ന് സ്വദേശി  സനൂഫാണ് മരിച്ചത്. ഇന്നലെ വൈകീട്ട് ആറ് മണിയോടെയാിരുന്നു സംഭവം. പുല്ലൂപ്പിക്കടവിൽ കുളിക്കാനിറങ്ങിയ സനൂഫ്  ഒഴുക്കില്‍പ്പെടുകയായിരുന്നു.  

ഫയര്‍ഫോഴ്‌സും പൊലീസും സ്ഥലത്തെത്തി രാത്രി വൈകിയും തെരച്ചില്‍ നടത്തിയെങ്കിലും സനൂഫിനെ കണ്ടെത്താനായില്ല. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

തൊഴിലാളി മരിച്ചു

മരം മുറിക്കുന്നതിനിടെ മരം ദേഹത്ത് വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. കാസർകോട് നീലേശ്വരം പാലായി ആണ് സംഭവം. ഒഡീഷ സ്വദേശി ഗോവിന്ദ മജി ( 20 ) ആണ്‌ മരിച്ചത്. മൃതേദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

വിദേശത്തും സ്വദേശത്തുമായി ഒളിവില്‍, നാട്ടിലെത്തിയതും പൊക്കി! കാറിന്റെ രഹസ്യ അറയില്‍ എംഡിഎംഎ കടത്തിയ കേസിൽ മുഖ്യപ്രതി അറസ്റ്റില്‍
ഉംറ കഴിഞ്ഞ് മടങ്ങിയെത്തിയ ചേർത്തല സ്വദേശി വിമാനത്താവളത്തിൽ കുഴഞ്ഞു വീണ് മരിച്ചു